Follow KVARTHA on Google news Follow Us!
ad

അഫ്‌സല്‍ ഗുരു ഈവന്റിനോട് പ്രതികാരം; ജെ.എന്‍.യു വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: (www.kvartha.com 17.02.2016) ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തുAfzal Guru JNU, BJP,
ന്യൂഡല്‍ഹി: (www.kvartha.com 18.02.2016) ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. യൂണിവേഴ്‌സിറ്റിയുടെ ലൈബ്രറി പേജാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഹാക്കിംഗ് സംഘടനകളാണിതിന് പിന്നില്‍.

പാര്‍ലമെന്റ് ഭീകരാക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ സംഘടിപ്പിച്ചുവെന്ന് പറയപ്പെടുന്ന പരിപാടിക്ക് പ്രതികാരം വീട്ടാനാണ് ഹാക്കിംഗ്. പരിപാടിയില്‍ ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം.

വെബ്‌സൈറ്റ് തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍ ഹാക്കേഴ്‌സ് ഓണ്‍ലൈന്‍ സ്‌ക്വാഡ് ഏറ്റെടുത്തു. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.

ഹാക്ക് ചെയ്ത ശേഷം ത്രിവര്‍ണ പതാകയുടെ ചിത്രം ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജീവനോടെ ഇരിക്കുന്നതിന് പ്രക്ഷോഭകര്‍ ദൈവത്തോട് നന്ദി പറയണം. ഇതേ സംഭവം പാക്കിസ്ഥാനിലായിരുന്നുവെങ്കില്‍ ജനങ്ങള്‍ അവരെ പച്ചയോടെ കത്തിക്കുമായിരുന്നുവെന്നും പോസ്റ്റിലുണ്ട്.

ഇക്കാര്യം യൂണിവേഴ്സ്റ്റി അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് ഹാക്ക് ചെയ്ത മറ്റൊരു സംഘം വെബ്‌സൈറ്റ് ഡാറ്റകള്‍ പരസ്യപ്പെടുത്തി. യൂണിവേഴ്‌സിറ്റി അംഗങ്ങളുടെ ഇമെയില്‍ ഐഡികളും പാസ് വേര്‍ഡുകളുമാണിവര്‍ പരസ്യമാക്കിയത്.

ഞങ്ങള്‍ ഇന്ത്യന്‍ അധോലോക ഹാക്കര്‍മാരാണ്. ജെ.എന്‍.യുവിലെ വൃത്തികേടിനെതിരാണ് ഞങ്ങള്‍. രാജ്യദ്രോഹികളല്ല മറിച്ച് ആയിരം രാജ്യസ്‌നേഹികളുടെ ചോര കൊണ്ടാണ് ഇന്ത്യ പടുത്തുയര്‍ത്തപ്പെട്ടത്. സ്വാതന്ത്ര്യം വെച്ച് കളിക്കരുതെന്നും ഇവര്‍ വെബ്‌സൈറ്റില്‍ നല്‍കിയ സന്ദേശത്തില്‍ പറയുന്നു.

Two Indian hacking groups on Tuesday claimed to have defaced the library page of Jawaharlal Nehru University's (JNU) website and accessed the varsity's data.


SUMMARY: Two Indian hacking groups on Tuesday claimed to have defaced the library page of Jawaharlal Nehru University's (JNU) website and accessed the varsity's data.

Keywords: Afzal Guru JNU, BJP,