Follow KVARTHA on Google news Follow Us!
ad

ദമ്പതികള്‍ വെടിയേറ്റ് മരിച്ചു; നാഗാലാന്റില്‍ വര്‍ഗീയ സംഘര്‍ഷം

നാഗാലാന്റിലെ കിഫൈര്‍ ജില്ലയില്‍ സര്‍ഗീയ സംഘര്‍ഷം. ഞായറാഴ്ച അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് ദമ്പതികള്‍ കൊല്ലപ്പെട്ടതിനെ Kiphire (Nagaland): Communal tension broke out in Kiphire district of Nagaland on Sunday after a couple was shot dead by two unidentified assailants.
കിഫൈര്‍: (www.kvartha.com 09.02.2016) നാഗാലാന്റിലെ കിഫൈര്‍ ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷം. ഞായറാഴ്ച അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് ദമ്പതികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണിത്.

ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സങ്തം ഗോത്ര വിഭാഗക്കാരനായ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകനും നഴ്‌സും തിഖിര്‍ ഗോത്ര വിഭാഗക്കാരിയുമായ ഭാര്യയും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടയിലാണ് വെടിവെപ്പുണ്ടായത്.

വസ്തുവിഷയത്തില്‍ ഇരു ഗോത്ര വിഭാഗങ്ങളും തമ്മില്‍ കാലങ്ങളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. യിംചുഗര്‍ ഗോത്ര വിഭാഗത്തില്‌പെട്ടവരാണ് വെടിവെച്ചതെന്ന നിഗമനത്തിലാണ് പോലീസ്. സങ്തം, തിഖിര്‍, ചാംഗ്, തുടങ്ങിയ ഗോത്ര വിഭാഗങ്ങളുമായി പ്രശ്‌നമുള്ളവരാണ് യിംചുഗര്‍ വിഭാഗം.

Kiphire (Nagaland): Communal tension broke out in Kiphire district of Nagaland on Sunday after a couple was shot dead by two unidentified assailants.


SUMMARY: Kiphire (Nagaland): Communal tension broke out in Kiphire district of Nagaland on Sunday after a couple was shot dead by two unidentified assailants.

Keywords: Nagaland, Couple, Communal clash,