Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രി ഫദ്‌നാവീസിന്റെ ഭാര്യയ്ക്ക് വായുവില്‍ നിന്ന് ലഭിച്ചത് നെക്ക് ലേസ്; ദൃശ്യങ്ങള്‍ കാണാം

മുംബൈ: (www.kvartha.com 09.02.2016) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസിന്റെ ഭാര്യ അമൃതയ്ക്ക് വായുവില്‍ നിന്നും ലഭിച്ച നെക്ക് ലേസാണിപ്പോള്‍ മഹാരാഷ്ട്രയിലെ ടെലിവിഷന്‍ ചാനലുകളിലെ ചൂടന്‍ വിഷയം. Maharashtra CM, Devendra Fadnavis, Amruta, Necklace, Air,
മുംബൈ: (www.kvartha.com 09.02.2016) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസിന്റെ ഭാര്യ അമൃതയ്ക്ക് വായുവില്‍ നിന്നും ലഭിച്ച നെക്ക് ലേസാണിപ്പോള്‍ മഹാരാഷ്ട്രയിലെ ടെലിവിഷന്‍ ചാനലുകളിലെ ചൂടന്‍ വിഷയം. ആള്‍ ദൈവമായ ഗുരുവാനന്ദ് സ്വാമിയാണ് വായുവില്‍ നിന്നും നെക്ക് ലേസ് എടുത്ത് അമൃതയ്ക്ക് നല്‍കിയത്.

പൂനെയിലെ വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങിലാണ് സംഭവം നടന്നത്.
അതേസമയം സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നല്കണമെന്ന് അന്ധവിശ്വാസ ഉച്ചാടന കമ്മിറ്റി പ്രസിഡന്റ് അവിനാശ് പാട്ടീല്‍ ആവശ്യപ്പെട്ടു. വേണ്ടിവന്നാല്‍ മുഖ്യമന്ത്രി ക്ഷമ പറയണമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രിത പരിസ്ഥിതിയില്‍ ഇതുപോലൊരു നെക്ക് ലേസ് അന്തരീക്ഷത്തില്‍ നിന്നുമെടുത്താല്‍ സ്വാമിക്ക് 21 ലക്ഷം രൂപ സമ്മാനമായി നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അല്‍ഭുതങ്ങളില്‍ തനിക്ക് വിശ്വാസമില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസ് പ്രതികരിച്ചു.

MUMBAI: Pictures of Amruta Fadnavis, wife of the Maharashtra Chief Minister, is drawing criticism because it shows her accepting a gold necklace from a self-styled godman.


മുഖ്യമന്ത്രി ഫദ്‌നാവീസിന്റെ ഭാര്യയ്ക്ക് വായുവില്‍ നിന്ന് ലഭിച്ചത് നെക്ക് ലേസ്; ദൃശ്യങ്ങള്‍ കാണാംRead: http://goo.gl/s7W6vq
Posted by Kvartha World News on Tuesday, February 9, 2016

SUMMARY: MUMBAI: Pictures of Amruta Fadnavis, wife of the Maharashtra Chief Minister, is drawing criticism because it shows her accepting a gold necklace from a self-styled godman.

Keywords: Maharashtra CM, Devendra Fadnavis, Amruta, Necklace, Air,