Follow KVARTHA on Google news Follow Us!
ad

കനകം മൂലം കാമിനി മൂലം.... വീട്ടുജോലിക്കാരിയോട് കടുത്ത പ്രണയം; ഒരു ഇന്ത്യക്കാരന്‍ മറ്റൊരു ഇന്ത്യക്കാരനെ കൊന്ന് മൃതദേഹം അഗ്‌നിക്കിരയാക്കി

കാമുകിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരു ഇന്ത്യക്കാരന്‍ മറ്റൊരു ഇന്ത്യക്കാരനെ കൊലപ്പെടുത്തി അഗ്‌നിക്കിരയാക്കി. അടുത്തിടെ ജിദ്ദയിലെ ഒരു അപാര്‍ട്ട്‌മെന്റിലുണ്ടായ അഗ്‌നിബാധ അണയ്ക്കാനെത്തിയ An Indian butcher in Saudi Arabia killed another Indian with a skewer and set his body on fire after an argument over a girl, a newspaper reported on Thursday.
ജിദ്ദ: (www.kvartha.com 13.02.2016) കാമുകിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരു ഇന്ത്യക്കാരന്‍ മറ്റൊരു ഇന്ത്യക്കാരനെ കൊലപ്പെടുത്തി അഗ്‌നിക്കിരയാക്കി. അടുത്തിടെ ജിദ്ദയിലെ ഒരു അപാര്‍ട്ട്‌മെന്റിലുണ്ടായ അഗ്‌നിബാധ അണയ്ക്കാനെത്തിയ സിവില്‍ ഡിഫന്‍സ് വികൃതമായ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരണം സംഭവിച്ചത് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചുള്ള കുത്തേറ്റാണെന്ന് വ്യക്തമായി.

അന്വേഷണം ചെന്നെത്തിയത് ഇന്ത്യക്കാരനായ അറവുകാരനിലായിരുന്നു. കൊല്ലപ്പെട്ടയാളും ഇന്ത്യക്കാരനായിരുന്നു. ജിദ്ദയിലെ അപാര്‍ട്ട്‌മെന്റുകളില്‍ വീട്ടുജോലിക്കെത്തിയിരുന്ന ഇന്ത്യക്കാരിയായ യുവതിയുമൊത്തുള്ള ഇരുവരുടേയും പ്രണയബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

രണ്ട് പേരുമായും യുവതി ബന്ധം പുലര്‍ത്തിയിരുന്നു. അറവുകാരനേയും വീട്ടുജോലിക്കാരിയേയും പോലീസ് അറസ്റ്റ് ചെയ്തു. അറവുകാരന് വധശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കേസാണിത്.

An Indian butcher in Saudi Arabia killed another Indian with a skewer and set his body on fire after an argument over a girl, a newspaper reported on Thursday.

KVARTHA
SUMMARY: An Indian butcher in Saudi Arabia killed another Indian with a skewer and set his body on fire after an argument over a girl, a newspaper reported on Thursday.

Keywords: Saudi Arabia, Murder, Indian,