Follow KVARTHA on Google news Follow Us!
ad

അറബിയുടെ പോക്കറ്റടിച്ച് നാട്ടിലേക്ക് പണമയച്ച പ്രവാസി അറസ്റ്റില്‍; കുടുക്കിയത് ക്യാമറ

അറബിയുടെ പോക്കറ്റടിക്കുകയും ആ പണം നാട്ടിലേയ്ക്ക് അയക്കുകയും ചെയ്ത പ്രവാസി അറസ്റ്റിലായിDubai, theft, Gulf,
ദുബൈ: (www.kvartha.com 13.02.2016) അറബിയുടെ പോക്കറ്റടിക്കുകയും ആ പണം നാട്ടിലേയ്ക്ക് അയക്കുകയും ചെയ്ത പ്രവാസി അറസ്റ്റിലായി. അറബിയുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന 10,500 (ഏകദേശം 19,5,106.9 ഇന്ത്യന്‍ രൂപ) ദിര്‍ഹമാണ് പ്രവാസി മോഷ്ടിച്ചത്. പിന്നീട് ഈ തുക നാട്ടിലേയ്ക്ക് അയക്കുകയായിരുന്നു.

താമസസ്ഥലത്തെ പ്‌ളേ റൂമില്‍ മകനോടൊപ്പം 10 മിനുട്ട് നേരം ചെലവഴിച്ച അറബിയുടെ പണമാണ് മോഷണം പോയത്. രണ്ടുമണിക്കൂറിനുശേഷമാണ് പണം നഷ്ടപ്പെട്ട വിവരം താന്‍ അറിയുന്നതെന്നും ഉടന്‍ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നുവെന്നും അറബി കോടതിയില്‍ പറഞ്ഞു.

അറബിയും മകനും മുറിയില്‍ ഉണ്ടായിരുന്നപ്പോള്‍ വിദേശിയായ ഒരു ക്‌ളീനിംഗ് ജീവനക്കാരന്‍
മാത്രമാണ് ആ മുറിയില്‍ എത്തിയത്. അതുകൊണ്ടുതന്നെ പണം മോഷ്ടിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ കുറ്റവാളിയെ കണ്ടെത്താനും പ്രയാസമുണ്ടായില്ല.

മുറിയിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ പ്രവാസി പണമെടുത്ത് പോകുന്നത് വ്യക്തമാണ്. പോലീസിന്റെ തെളിവെടുപ്പില്‍ പ്രവാസി നാട്ടിലേക്ക് 10,282 ദിര്‍ഹം അയച്ചതിന്റെ റസീപ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

ദുബൈ ക്രിമിനല്‍ കോടതിയില്‍ ഇയാള്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്. മാര്‍ച്ച് ഏഴിന് കോടതി വിധി പറയും.

 'Bulging' pocket man sends Dh10k home, Dubai, theft, Gulf.

KVARTHA
Also Read:
കെ. സുധാകരനെ ഇറക്കി തൃക്കരിപ്പൂര്‍ മണ്ഡലം പിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം; സിപിഎം കെ.പി. സതീഷ് ചന്ദ്രനെ രംഗത്തിറക്കിയേക്കും

Keywords: 'Bulging' pocket man sends Dh10k home, Dubai, theft, Gulf.