Follow KVARTHA on Google news Follow Us!
ad

കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനം പറപ്പിക്കാന്‍ സാധിക്കുമോ ഉമ്മന്‍ ചാണ്ടിക്കും ബാബുവിനും; തിരക്കിട്ട ശ്രമം

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രധാന അവകാശവാദമായി തെരഞ്ഞെടുപ്പില്‍ മാറാന്‍ പോകുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ഈ മാസം പകുതിക്കു മുമ്പു പരീക്ഷണപ്പറക്കല്‍. എന്നാല്‍ Thiruvananthapuram, Kannur Airport, Oommen Chandy, Kerala, K.Babu, Attempt for test run at Kannur airport is very fast.
തിരുവനന്തപുരം: (www.kvartha.com 05.02.2016) ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രധാന അവകാശവാദമായി തെരഞ്ഞെടുപ്പില്‍ മാറാന്‍ പോകുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ഈ മാസം പകുതിക്കു മുമ്പു പരീക്ഷണപ്പറക്കല്‍. എന്നാല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം സെപ്റ്റംബറിലാണ് ആരംഭിക്കുക. അപ്പോള്‍ കേരളം ഭരിക്കുന്നത് വേറെ സര്‍ക്കാരായിരിക്കും. അത് യുഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ച തന്നെയാകുമോ അതോ ഇടതുമുന്നണി സര്‍ക്കാരായിരിക്കുമോ എന്നത് നിര്‍ണായകമായാണ്.

ഇടതുമുന്നണി സര്‍ക്കാരാണെങ്കില്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം അവരുടെ അക്കൗണ്ടില്‍ പെടാതിരിക്കാനാണ് ഈ മാസം തന്നെ പരീക്ഷണപ്പറക്കല്‍ നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണു വിവരം. എന്നാല്‍ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചതെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. അത് 250 മീറ്റര്‍ ചുറ്റുമതില്‍ നിര്‍മാണം മാത്രമായിരുന്നുവെന്നാണ് വിമാനത്താവളങ്ങളുടെ ചുമതലയുള്ള മന്ത്രി കെ ബാബുവിന്റെ പരിഹാസം.


2009 ഡിസംബറിലാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനി രൂപീകരിച്ചത്. അന്ന് വി എസ് സര്‍ക്കാരാണ് കേരളം ഭരിച്ചിരുന്നത്. രണ്‍വേയുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് 2013 നവംബറിലാണ്. അപ്പോള്‍ വി എസ് സര്‍ക്കാര്‍ മാറി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വന്നിരുന്നു.  മൂലധന സമാഹരണം വേഗത്തിലാക്കാന്‍ ഈ സര്‍ക്കാര്‍ വന്ന ശേഷം  2012 ഏപ്രിലില്‍ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രമോഷന്‍ സൊസൈറ്റി (കിയാപ്‌സ്) രൂപീകരിച്ചിരുന്നു. എയ്‌കോം ഏഷ്യാ കമ്പനിയെയും അവരുടെ സാമ്പത്തിക പങ്കാളിയായ ക്രിസലിനെയും കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രോജക്റ്റ് കണ്‍സള്‍ട്ടന്റായി നിയമിച്ചതും ഈ സര്‍ക്കാരാണ്-2012 നവംബറില്‍.

ഓഹരി മൂലധനമായും ബാങ്ക് വായ്പയായുമാണ് വിമാനത്താവളത്തിന് ആവശ്യമായ പണം സമാഹരിക്കുന്നത്. പരീക്ഷണപ്പറക്കലിനുള്ള അനുമതി പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും വൈകാതെ ലഭിക്കുമെന്നും എയര്‍ക്രാഫ്റ്റുകള്‍ അതിനു വേണ്ടി ലഭിക്കുമെന്നുമാണു സര്‍ക്കാരിന്റെ പ്രതീക്ഷ. അത് തെറ്റിയാല്‍ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പ് പരീക്ഷണപ്പറക്കല്‍ എന്ന ലക്ഷ്യം നടക്കാതെ പോകും. അതുകൊണ്ട് കേന്ദ്രാനുമതിക്കുള്ള തിരക്കിട്ട ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.

Keywords: Thiruvananthapuram, Kannur Airport, Oommen Chandy, Kerala, K.Babu, Attempt for test run at Kannur airport is very fast.