Follow KVARTHA on Google news Follow Us!
ad

ജനരക്ഷായാത്ര കോണ്‍ഗ്രസിലെ ഐ, എ ഗ്രൂപ്പുകള്‍ പൊളിച്ചു; കെപിസിസി യോഗം നിര്‍ണായകം

കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ജനരക്ഷായാത്ര കോണ്‍ഗ്രസിലെ ഐ, എ ഗ്രൂപ്പുകള്‍ ചേര്‍ന്ന് പൊളിച്ചു. യാത്ര ജനങ്ങളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടുവെന്നാണ് Kerala, V.M Sudheeran, Congress, Kerala Yathra, A and I groups tried to collapse Sudheerans yathra
തിരുവനന്തപുരം: (www.kvartha.com 05/02/2016) കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ജനരക്ഷായാത്ര കോണ്‍ഗ്രസിലെ ഐ, എ ഗ്രൂപ്പുകള്‍ ചേര്‍ന്ന് പൊളിച്ചു. യാത്ര ജനങ്ങളെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ പരാജയപ്പെട്ടുവെന്നാണ് കെപിസിസിയുടെ അനൗദ്യോഗിക വിലയിരുത്തല്‍. ഫെബ്രുവരി ഒമ്പതിന് ജനരക്ഷായാത്ര സമാപിച്ച ശേഷം വൈകാതെ കെപിസിസി നിര്‍വാഹക സമിതി യോഗം ചേരുന്നുണ്ട്. യാത്രയുടെ പരാജയവും അതിന്റെ കാരണങ്ങളും ആ യോഗം വിശദമായി ചര്‍ച്ച ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലേക്കു കടക്കുന്നതിന് മുന്നോടിയായി പാര്‍ട്ടിക്ക് ഊര്‍ജ്ജം പകരാന്‍ നടത്തിയ യാത്ര അതോടെ പാര്‍ട്ടിയില്‍ പുതിയ പൊട്ടിത്തെറിക്കു കാരണമായേക്കുമെന്നാണു സൂചന.

ജനരക്ഷായാത്രയുടെ തുടക്കം ഗംഭീരമായെങ്കിലും ഓരോ ദിവസം കഴിയുന്തോറും പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറഞ്ഞുകൊണ്ടിരുന്നു എന്നാണ് സുധീരന്‍ തന്നെ കെപിസിസി ഭാരവാഹികളോടും ഡിസിസി പ്രസിഡന്റുമാരോടും പറഞ്ഞതത്രേ. പലപ്പോഴും സുധീരന്റെ പൊതുയോഗങ്ങള്‍ ശുഷ്‌കമായത് ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും മറ്റും വാര്‍ത്തയാവുകയും ചെയ്തു. വേണ്ടവിധം ജില്ലാ, ബ്ലോക്ക്, വാര്‍ഡ് കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ആ സ്ഥിതി വരില്ലായിരുന്നുവെന്നാണ് വിമര്‍ശനം.

ജില്ല മുതല്‍ താഴോട്ടുള്ള കമ്മിറ്റികളില്‍ ഭൂരിഭാഗവും രണ്ടു ഗ്രൂപ്പുകളുടെയും നിയന്ത്രണത്തിലാണ് എന്നതും കെപിസിസി ഭാരവാഹികളും ഗ്രൂപ്പുകളുടെ ഭാഗമാണ് എന്നതുമാണ് യാത്രയ്ക്കു നേരേ നിസ്സഹകരണമുണ്ടാകാന്‍ കാരണമായി കണ്ടെത്തിയിട്ടുള്ളത്. യാത്ര ഓരോ ജില്ലയിലും പര്യടനം നടത്തുമ്പോള്‍ അതാത് ഡിസിസി പ്രസിഡന്റുമാര്‍ മുഴുവന്‍ സമയം കൂടെയുണ്ടാകണം എന്ന നിര്‍ദേശം എല്ലാവരും പാലിച്ചു. എന്നാല്‍ യാത്രയുടെ സ്വീകരണ യോഗങ്ങളില്‍ പ്രവര്‍ത്തകരെ എത്തിക്കുന്നതിലോ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലോ ഇവരുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍ ഉണ്ടായില്ല. ചില ഡിസിസി പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും പേരെടുത്തു പറഞ്ഞ് സുധീരന്‍ സഹഭാരവാഹികളോട് ഇതേക്കുറിച്ചു സംസരിച്ചിട്ടുണ്ട്.

എന്നാല്‍ ഗ്രൂപ്പുകളുടെ നേതാക്കളില്‍ നിന്ന് മൗനാനുവാദമോ അല്ലാത്ത അനുവാദമോ ലഭിച്ചാലല്ലാതെ ഇത്തരമൊരു നിസ്സഹകരണം ഉണ്ടാകില്ലെന്നു സുധീരന്‍ സ്വന്തം പക്ഷത്തെ നേതാക്കളോട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റിന്റെ യാത്രയോടു മുഖം തിരിച്ചുനില്‍ക്കുകയും ശരിയായ പിന്തുണ കൊടുക്കാതിരിക്കുകയും ചെയ്താലും പാര്‍ട്ടിക്കുള്ളില്‍ യാതൊരു വിധ അച്ചടക്ക നടപടികളും നേരിടാതെ തുടരാന്‍ സാധിക്കുമെന്ന ധൈര്യമാണ് ഗ്രൂപ്പു നേതാക്കള്‍ താഴെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയിരിക്കുന്നത് എന്നാണ് സുധീരന്‍ പക്ഷത്തിന്റെ വിമര്‍ശനം. ഇത് കെപിസിസി യോഗത്തില്‍ ഉന്നയിക്കാന്‍ അവര്‍ തയ്യാറായാല്‍ ചെന്നുകൊള്ളുന്നത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയിലും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായിരിക്കും. അതൊഴിവാക്കി തെരഞ്ഞെടുപ്പു കഴിയുന്നതുവരെ സഹകരിച്ചു മുന്നോട്ടു പോകാന്‍ സുധീരന്‍ തന്നെ മുന്‍ കൈയെടുക്കും എന്നു കരുതുന്ന നേതാക്കളുമുണ്ട്.

Kerala, V.M Sudheeran, Congress, Kerala Yathra, A and I groups tried to collapse Sudheerans yathra

Keywords: Kerala, V.M Sudheeran, Congress, Kerala Yathra, A and I groups tried to collapse Sudheerans yathra