Follow KVARTHA on Google news Follow Us!
ad

ചാരവൃത്തിക്ക് ഇന്ത്യന്‍ സൈനികരെ കണ്ടെത്താന്‍ ഐ എസ് ഐ തന്നോട് ആവശ്യപ്പെട്ടതായി ഹെഡ് ലി

2007ല്‍ മുംബൈയില്‍ ആക്രമണം നടത്താന്‍ പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബ Mumbai, Pakistan, Complaint, National,
മുംബൈ: (www.kvartha.com 09.02.2016) 2007ല്‍ മുംബൈയില്‍ ആക്രമണം നടത്താന്‍ പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബ പദ്ധതിയിട്ടിരുന്നതായി തീവ്രവാദി ഡേവിഡ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. 2007 നവംബര്‍- ഡിസംബര്‍ മാസത്തില്‍ പാക്കിസ്ഥാനിലെ മുസഫറാബാദില്‍ സാജിദ് മിര്‍, അബു ഖാഫ എന്നിവര്‍ക്കൊപ്പം താനും യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ മുംബൈയിലെ താജ് മഹല്‍ പാലസ് ഹോട്ടല്‍ നിരീക്ഷിച്ചു വിവരങ്ങള്‍ കൈമാറണമെന്ന് അവര്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും ഹെഡ്‌ലി വ്യക്തമാക്കി.

ഹെഡ്‌ലി  നല്‍കിയ മൊഴിയുടെ പ്രസക്തഭാഗങ്ങള്‍:

മേജര്‍ ഇഖ്ബാലിനെ 2006 തുടക്കത്തിലാണ് താന്‍ ആദ്യമായി പരിചയപ്പെടുന്നത്. ലഹോറിലെ ഒരു വീട്ടില്‍ വെച്ചായിരുന്നു ഇഖ്ബാലുമായുള്ള കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിലെ ഒരു കേണലും ഉണ്ടായിരുന്നു.

2003ല്‍ ലാഹോറിലെ ഒരു പള്ളിയില്‍ വെച്ചാണ് അബ്ദുല്‍ റഹ്മാന്‍ പാഷയെ ആദ്യമായി കണ്ടതെന്നും ഹെഡ്‌ലി വെളിപ്പെടുത്തി. ഇയാളുടെ ചിത്രവും ഹെഡ്‌ലി തിരിച്ചറിഞ്ഞു.

താന്‍ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന കാര്യം ഭാര്യ ഫൈസ ഔത്തുല്ല ഇസ്‌ലാമാബാദിലെ യുഎസ് എംബസിയില്‍ പരാതിപ്പെട്ട കാര്യവും ഹെഡ്‌ലി ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. മൊറോക്കന്‍ പൗരയായ ഫൈസ 2007 ഡിസംബറിലാണ് ഹെഡ്‌ലിക്കെതിരെ പരാതി നല്‍കിയത്.

2003ല്‍ തെക്കന്‍ ലാഹോറിന് നൂറു മൈലുകള്‍ അകലെ വച്ച് ജയ്‌ഷെ മുഹമ്മദ് മേധാവി മൗലാന
മസൂദ് അസ്ഹറിനെ താന്‍ കണ്ടതായും ഹെഡ്‌ലിയുടെ മൊഴിയില്‍ പറയുന്നുണ്ട്. ലഷ്‌കറിന്റെ ഒരു യോഗത്തില്‍ അസ്ഹറായിരുന്നു മുഖ്യാതിഥി. ഇന്ത്യയില്‍ നിന്നുള്ള തന്റെ വിടുതലിനെക്കുറിച്ചും ഇന്ത്യയിലെ തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമാണ് യോഗത്തില്‍ അസ്ഹര്‍ പ്രധാനമായും സംസാരിച്ചത്.

പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ എന്നപേരില്‍ ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ സംഘടനകള്‍ ഇന്ത്യയ്‌ക്കെതിരെ യോജിച്ചു പ്രവര്‍ത്തിക്കുകയാണ്.

2003ല്‍ പാക്ക് അധീന കശ്മീരിലെ മുസഫറാബാദില്‍ വെച്ചാണ് താന്‍ ആദ്യമായി സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വിയെ കണ്ടത്. ലഷ്‌കറെ തയിബയുടെ കേന്ദ്ര ആസ്ഥാനത്തുവച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ലഖ്‌വിയുടെ ഫോട്ടോ ഹെഡ്‌ലി തിരിച്ചറിഞ്ഞിട്ടുണ്ട്. ലഷ്‌കറെ തയിബയുടെ ഓപ്പറേഷന്‍ കമാന്‍ഡറാണ് സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വി.

ഭീകരസംഘടനയായ ലഷ്‌കറെ തയിബയ്ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് ഐഎസ്‌ഐയാണെന്നും ഹെഡ്‌ലി മൊഴിനല്‍കി. ഇന്ത്യന്‍ കരസേനയില്‍ ചാരന്‍മാരെ കണ്ടെത്തണമെന്ന് ഐഎസ്‌ഐ നിര്‍ദേശിച്ചിരുന്നു.

2007ല്‍ ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ യോഗം ഹോട്ടലില്‍ നടക്കുന്നുണ്ടെന്ന വിവരം അവര്‍ക്കു ലഭിച്ചിരുന്നു. യോഗം നടക്കുമ്പോള്‍ ഹോട്ടല്‍ ആക്രമിക്കണമെന്നാണ് സംഘം ആവശ്യപ്പെട്ടത്.

2006ലെ യോഗത്തിലാണ് താന്‍ ഇന്ത്യയിലേക്കു പോകണമെന്ന് അവര്‍ ആവശ്യപ്പെട്ടത്. സാജിദ് മിര്‍, മുസാമില്‍, അബു ഖാഫ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അല്‍ ഖായിദയെ തനിക്ക് അറിയാമെന്നും അതു ഭീകരസംഘടനയാണെന്നും ഹെഡ്‌ലി സമ്മതിച്ചു.

പാക്ക് - യുഎസ് വംശജനായ ഹെഡ്‌ലി 26/11 കേസില്‍ യുഎസില്‍ 35 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഇപ്പോള്‍. ആക്രമണം ആസൂത്രണം ചെയ്തതു മുതല്‍ നടപ്പാക്കിയതുവരെയുള്ള കാര്യങ്ങളാണു വിഡിയോ കോണ്‍ഫറന്‍സിങ് വഴി അഞ്ചര മണിക്കൂര്‍ നീണ്ട വിചാരണയില്‍ കഴിഞ്ഞദിവസം ഹെഡ് ലി വിശദീകരിച്ചത്. 166 പേര്‍ കൊല്ലപ്പെട്ട 26/11 ഭീകരാക്രമണം ലഷ്‌കറെ തയിബ ആസൂത്രണം ചെയ്ത വിധവും അതില്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ വഹിച്ച പങ്കും ഹെഡ്‌ലി വിവരിച്ചു. ആക്രമണത്തിലെ പാക്ക് പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണു ഹെഡ് ലിയുടെ മൊഴി.

26/11 terror attacks: David Headley testifies in court via video conference : Delhi, Mumbai, Pakistan, Complaint, National.


Also Read:
പ്രമുഖ മതപണ്ഡിതന്‍ മേല്‍പറമ്പിലെ ഖത്വീബ് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു

Keywords: 26/11 terror attacks: David Headley testifies in court via video conference : Delhi, Mumbai, Pakistan, Complaint, National.