Follow KVARTHA on Google news Follow Us!
ad

ഒരു മില്യണ്‍ ഡോളറിന്റെ നഷ്ടം; നിസ്‌ക്കാര തര്‍ക്കത്തെ തുടര്‍ന്ന് പുറത്താക്കിയ 53 മുസ്ലീം തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന് കമ്പനി; പക്ഷേ പ്രാര്‍ത്ഥനാ സമയം അനുവദിക്കില്ല

വാഷിംഗ്ടണ്‍: (www.kvartha.com 28.01.2016) നിസ്‌ക്കാര തര്‍ക്കത്തെ തുടര്‍ന്ന് 200 മുസ്ലീം തൊഴിലാളികളെ പുറത്താക്കിയ യുഎസ് കമ്പനി 53 തൊഴിലാളികളെ തിരിച്ചെടുക്കുന്നു. എUS, Prayer dispute, Company, Muslims,
വാഷിംഗ്ടണ്‍: (www.kvartha.com 28.01.2016) നിസ്‌ക്കാര തര്‍ക്കത്തെ തുടര്‍ന്ന് 200 മുസ്ലീം തൊഴിലാളികളെ പുറത്താക്കിയ യുഎസ് കമ്പനി 53 തൊഴിലാളികളെ തിരിച്ചെടുക്കുന്നു. എന്നാല്‍ കമ്പനിയില്‍ പ്രാര്‍ത്ഥനാ സമയം അനുവദിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മാനേജ്‌മെന്റ്. കമ്പനി സി ഇഒ ഡാന്‍ അരിയന്‍സ് ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞു.

തൊഴിലാളികളെ പുറത്താക്കിയതിനെ തുടര്‍ന്ന് കമ്പനിക്ക് ഒരു മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായതായാണ് റിപോര്‍ട്ട്. ഇതോടെയാണ് 53 പേരെ തിരിച്ചെടുക്കാന്‍ തീരുമാനമുണ്ടായത്.

എന്നാല്‍ മാനേജ്‌മെന്റ് പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ ജോലിക്ക് കയറേണ്ടെന്ന തീരുമാനത്തിലാണ് തൊഴിലാളികള്‍. മാനേജ്‌മെന്റെ അവരുടെ വിശ്വാസത്തേയും മതത്തേയും അംഗീകരിക്കുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.

അതേസമയം തൊഴിലാളികള്‍ക്ക് തിരിച്ച് കയറാന്‍ ഞായറാഴ്ച വരെ സമയം അനുവദിച്ചിരിക്കുകയാണ് കമ്പനി.

ജോലി നഷ്ടമായവരില്‍ ഭൂരിഭാഗം പേരും സോമാലിയന്‍ കുടിയേറ്റക്കാരാണ്. കൊളറാഡോയിലെ കാര്‍ഗില്‍ മീറ്റ് സൊലൂഷന്‍സിലാണ് സംഭവം നടന്നത്. കമ്പനി പ്രാര്‍ത്ഥനയ്ക്ക് മതിയായ സമയം നല്‍കുന്നില്ലെന്ന് വ്യക്തമാക്കി നേരത്തേ തൊഴിലാളികള്‍ പരാതി നല്‍കിയിരുന്നു.

മുന്‍പ് പ്രാര്‍ത്ഥിക്കാന്‍ പല സമയങ്ങളാണ് തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ പ്രാര്‍ത്ഥിക്കണമെങ്കില്‍ വീട്ടില്‍ പോയി പ്രാര്‍ത്ഥിക്കണമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്.

A company produces lawn mowers and snow blowers is subject to great loss in case it doesn’t provide its Muslim workers a special prayer break.


SUMMARY: A company produces lawn mowers and snow blowers is subject to great loss in case it doesn’t provide its Muslim workers a special prayer break.

Keywords: US, Prayer dispute, Company, Muslims,