Follow KVARTHA on Google news Follow Us!
ad

ശിക്ഷയെന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര ശിക്ഷ; അപൂര്‍വമായ ശിക്ഷ ലണ്ടനില്‍

യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്നു കണ്ട പ്രതിക്ക് കോടതിയുടെ കലക്കന്‍ ശിക്ഷ. ഇനി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് പോലീസില്‍ വിളിച്ചു നോട്ടിസ് നല്‍കണമെന്നാണ് യുകെ കോടതിയുടെ വിധി. A Briton has been cleared in court of raping a woman, but has been slapped with an order that stipulates he should give the police 24 hours’ notice before he has sex in future.
ലണ്ടന്‍:(www.kvartha.com 23.01.2016) യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്നു കണ്ട പ്രതിക്ക് കോടതിയുടെ കലക്കന്‍ ശിക്ഷ. ഇനി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് പോലീസില്‍ വിളിച്ചു നോട്ടിസ് നല്‍കണമെന്നാണ് യുകെ കോടതിയുടെ വിധി. 40കാരനായ യോക്ഷെയര്‍ സ്വദേശിക്കാണ് കോടതി അപൂര്‍വമായ ശിക്ഷ വിധിച്ചത്. ഇതനുസരിച്ചില്ലെങ്കില്‍ അഞ്ചു വര്‍ഷം വരെ ജയില്‍വാസ് കിട്ടാവുന്ന കുറ്റമായി പരിഗണിക്കുമെന്നും കോടതി.

ശാരീരിക ബന്ധം നടത്താന്‍ ഉദ്ദേശിക്കുന്ന പെണ്‍കുട്ടിയുടെ പേര്, വിലാസം, ജനനതീയതി തുടങ്ങിയവ വ്യക്തമാക്കണമെന്നും വിധിയില്‍ പറയുന്നു. ഇയാള്‍ക്ക് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഇവ ഉപയോഗിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ രണ്ടുവര്‍ഷത്തേക്കാണ് ഈ ശിക്ഷയുടെ കാലാവധി വച്ചിരിക്കുന്നത്. അടുത്ത മേയില്‍ ചേരുന്ന കോടതിക്ക് ശേഷം ശിക്ഷ തുടരണമോയെന്നു കോടതി തീരുമാനിക്കും.

Keywords: Court, Crime, World, Police, Notice