Follow KVARTHA on Google news Follow Us!
ad

193 ദിര്‍ഹത്തിന് യുഎഇയില്‍ നിന്ന് ഇന്ത്യയ്ക്ക് പറക്കാം; വിമാന നിരക്കുകള്‍ കുത്തനെ വീണു

ദുബൈ: (www.kvartha.com 26.01.2016) പുതുവര്‍ഷ പിറവിയും ആഘോഷങ്ങളുമുയര്‍ത്തിയ തിരക്കുകള്‍ കുറഞ്ഞതോടെ ഭൂരിഭാഗം വിമാനകമ്പനികളും യാത്രാനിരക്കുകള്‍ കുത്തനെ കുറച്ചുSpicejet, UAE, India,
ദുബൈ: (www.kvartha.com 26.01.2016) പുതുവര്‍ഷ പിറവിയും ആഘോഷങ്ങളുമുയര്‍ത്തിയ തിരക്കുകള്‍ കുറഞ്ഞതോടെ ഭൂരിഭാഗം വിമാനകമ്പനികളും യാത്രാനിരക്കുകള്‍ കുത്തനെ കുറച്ചു. ഇന്ത്യന്‍ വിമാനകമ്പനിയായ സ്‌പൈസ് ജെറ്റാണ് ഈ ശ്രേണിയില്‍ ഒടുവിലായി ഇടം പിടിച്ചത്.

ഇന്ത്യയിലേയ്ക്കുള്ള വണ്‍ വേ ടിക്കറ്റിന് 193 ദിര്‍ഹമാണ് സ്‌പൈസ് ജെറ്റ് ഈടാക്കുന്നത്. ടാക്‌സ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഈ നിരക്കിളവില്‍ ടിക്കറ്റ് ലഭിക്കാന്‍ ജനുവരി 27ന് ബുക്ക് ചെയ്യണം. ഫെബ്രുവരി 1 മുതല്‍ ഏപ്രില്‍ 12 വരെ ഈ ബുക്കിംഗില്‍ പറക്കാനാകും.

തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേയ്ക്കായിരിക്കും ഈ നിരക്കില്‍ യാത്ര ചെയ്യാനാവുക. എന്നാലവ ഏതൊക്കെയാണെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കിയിട്ടില്ല.

Airfares from the UAE have been dropping after the New Year’s busy period, with most airlines offering discounted rates.


SUMMARY: Airfares from the UAE have been dropping after the New Year’s busy period, with most airlines offering discounted rates.

Keywords: Spicejet, UAE, India,