Follow KVARTHA on Google news Follow Us!
ad

സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തിയ അപൂര്‍വ സ്‌നേഹിതര്‍ അടിച്ചുപിരിഞ്ഞു

പൂച്ചയും പട്ടിയും പോലെ, കുരങ്ങനും നായക്കുട്ടിയും പോലെ, കുയിലും കാക്കയും പോലെ കഥകളായും യാഥാര്‍ഥ്യങ്ങളായും സ്‌നേഹം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയ കൂട്ടുകെട്ടുകള്‍ നിരവധിയാണ്. When predator befriends prey, the smart money is on a tumultuous end. And that's what happened to the Siberian tiger and the goat who was supposed to be his dinner, their zookeepers announced Friday.
(www.kvartha.com 30.01.2016) പൂച്ചയും പട്ടിയും പോലെ, കുരങ്ങനും നായക്കുട്ടിയും പോലെ, കുയിലും കാക്കയും പോലെ കഥകളായും യാഥാര്‍ഥ്യങ്ങളായും സ്‌നേഹം കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തിയ കൂട്ടുകെട്ടുകള്‍ നിരവധിയാണ്. ഇതുപോലെ അങ്ങ് റഷ്യയിൽ നിന്നുളള രണ്ടു അപൂര്‍വ സ്‌നേഹിതരുടെ കഥയായിരുന്നു സോഷ്യല്‍ഡ മീഡിയയിലെ കുറച്ചു ദിവസങ്ങളായുളള സംസാരവിഷയം. ഒരു കടുവയും ആടുമാണ് ഈ കഥയിലെ സ്‌നേഹിതര്‍.

ഇരുവരുടെ സ്‌നേഹനിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കണ്ടത്. പ്രിമോര്‍സ്‌കൈ സഫാരി പാര്‍ക്കിലെ അന്തേവാസികളായിരുന്നു അമുര്‍ എന്ന കടുവയും ടിമുര്‍ എന്ന ആടും. കടുവയ്ക്ക് ആഹാരമായി നല്‍കാനാണ് ടിമുറിനെ ആദ്യമായി മൃഗശാലയില്‍ എത്തിച്ചത്. മൃഗശാല ജീവനക്കാരന്‍ ആടിനെ കടുവാക്കൂട്ടിലേക്ക് കയറ്റിവിട്ട ശേഷം അവശിഷ്ടം വാരാന്‍ തിരികെയെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.

കടുവയും ആടും തമ്മിലുളള ഓട്ടപ്പിടുത്തം അതുവരെയും അവസാനിച്ചിട്ടില്ല. ആദ്യം അയാള്‍ കരുതിയത് കടുവ ആടിനെ കീഴടക്കാന്‍ ഓടുകയാണെന്നാണ്. പക്ഷേ പിന്നീട് പ്രതീക്ഷകള്‍ തെറ്റിച്ചു കൊണ്ട് ഇരുവരും കളിതുടര്‍ന്നു. തുടര്‍ന്നങ്ങോട്ട് ഇരുവരുടെയും സൗഹൃദത്തിന്റെ നാളുകളായിരുന്നു. ഒരു പാത്രത്തില്‍ നിന്നു ഊണും ഒരേ കൂട്ടില്‍ ഉറക്കവും. പക്ഷേ പെട്ടെന്നൊരു ദിവസം ആടിന്റെ വിധമങ്ങു മാറി. കടുവാക്കൂട്ടില്‍ കയറിപ്പറ്റിയതോടെ ആട് തന്റെ തനി സ്വഭാവം പുറത്തെടുത്തു. ആഹാരം കഴിക്കുന്നതിനിടെ തന്റെ കൊമ്പുകൊണ്ട് കടുവയ്ക്കിട്ട് ഉഗ്രനൊരു ഇടി. ആഹാരം തനിക്ക് മാത്രമായി കിട്ടുന്നതിനായിരുന്നു ഇത്. കലിമൂത്ത കടുവയും വിട്ടില്ല. ആടിന്റെ കഴുത്തിന് പിടിച്ചു കറക്കിയെറിഞ്ഞു. ഇതൊന്നും പോരാഞ്ഞിട്ട് ഒരു മുയലിനെ തീറ്റയായി എത്തിച്ചു നല്‍കിയിട്ടേ കടുവ അടങ്ങിയുളളൂ. എന്തായാലും അപൂര്‍വ സുഹൃത്തുക്കള്‍ ആജന്മ ശത്രുക്കളായെന്നു പറഞ്ഞാല്‍ മതിയല്ലേ?
       
When predator befriends prey, the smart money is on a tumultuous end. And that's what happened to the Siberian tiger and the goat who was supposed to be his dinner, their zookeepers announced Friday.


SUMMARY: When predator befriends prey, the smart money is on a tumultuous end. And that's what happened to the Siberian tiger and the goat who was supposed to be his dinner, their zookeepers announced Friday.

Amur the tiger and Timur the tenacious goat are being kept in separate enclosures, according to the Primorsky Safari Park, after a breakup fight this week.