Follow KVARTHA on Google news Follow Us!
ad

കുവൈറ്റില്‍ ഭൂകമ്പം; റഷ്യയും കുലുങ്ങി

കുവൈറ്റ് സിറ്റി: (www.kvartha.com 30.01.2016) കുവൈറ്റില്‍ ഭൂകമ്പം. കബ്ദ്, ജഹ്‌റ എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. രKuwait, Earth Quake, Russia, Kuwait Institute for Scientific Research.
കുവൈറ്റ് സിറ്റി: (www.kvartha.com 30.01.2016) കുവൈറ്റില്‍ ഭൂകമ്പം. കബ്ദ്, ജഹ്‌റ എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. രണ്ട് ചലനങ്ങളാണുണ്ടായതെന്ന് കുവൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്റിഫിക് റിസേര്‍ച്ച് അറിയിച്ചു.

റിക്ടര്‍ സ്‌കെയിലില്‍ 5.2, 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപോര്‍ട്ടില്ല. കുവൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സയന്റിഫിക് റിസേര്‍ച്ച് ഡയറക്ടര്‍ അബ്ദുല്ല അല്‍ എനെസിയെ ഉദ്ദരിച്ച് കുവൈറ്റ് ന്യൂസ് ഏജന്‍സിയായ കുനയാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പുറത്തുവിട്ടത്.

ജഹ്‌റ, ഖ്വൈറാവന്‍, സാദ് അല്‍ അബ്ദുല്ല എന്നിവിടങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായി അദ്ദേഹം അറിയിച്ചു.

റഷ്യയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ ശക്തിയേറിയ ഭൂകമ്പം അനുഭവപ്പെട്ടതായി റിപോര്‍ട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ശനിയാഴ്ച രാവിലെയാണ് അനുഭവപ്പെട്ടത്. റഷ്യന്‍ പട്ടണമായ യെലിസോവോയില്‍ നിന്നും 92 കിലോ മീറ്റര്‍ വടക്കുകിഴക്ക്, 153 കിമീ ആഴത്തിലാണ് ഭുകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

Two tremors jolted north of Kabd area and south of Jahra area on Friday, according to the national network for monitoring earthquakes at the Kuwait Institute for Scientific Research.


SUMMARY: Two tremors jolted north of Kabd area and south of Jahra area on Friday, according to the national network for monitoring earthquakes at the Kuwait Institute for Scientific Research.

Keywords: Kuwait, Earth Quake, Russia, Kuwait Institute for Scientific Research.