Follow KVARTHA on Google news Follow Us!
ad

ഡിജിപിക്കുപോലും രക്ഷിക്കാനാകുന്നില്ലെങ്കില്‍ രവീന്ദ്രന്‍ മാഷ് ഇനി എന്തു ചെയ്യും?

കാസര്‍കോട് തൃക്കരിപ്പൂരിലെ വിവരാവകാശ പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ മാഷിനേക്കുറിച്ച് വിവരാവകാശ നിയമത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഞാന്‍ സമകാലിക മലയാളം വാരികയില്‍ Kasaragod, Kerala, Police, Case, Complaint, Arrest, What will Raveendran master do, Corruption.
തിരുവനന്തപുരം: (www.kvartha.com 01.12.2015) കാസര്‍കോട് തൃക്കരിപ്പൂരിലെ വിവരാവകാശ പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ മാഷിനേക്കുറിച്ച് വിവരാവകാശ നിയമത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഞാന്‍ സമകാലിക മലയാളം വാരികയില്‍ എഴുതിയിരുന്നു. അദ്ദേഹവുമായി അതോടെ നല്ല ഒരു ബന്ധവുമുണ്ടായി. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ചില പ്രാദേശിക അഴിമതികള്‍ പുറത്തുകൊണ്ടുവന്നതോടെ അദ്ദേഹത്തിന്റെ ശത്രുക്കളായി മാറിയ അഴിമതിക്കാര്‍ ദിവസങ്ങള്‍ക്കുമുമ്പ് മാഷിനെ വീടുകയറി മര്‍ദിച്ചു. അവര്‍ക്കെതിരേ കേസെടുത്തെങ്കിലും അവരുടെ പരാതിയില്‍ മാഷിനെയാണ് ചന്തേര പൊലീസ് അറസ്റ്റു ചെയ്തത്.

അന്ന് ഞാന്‍ ചന്തേര സിഐയുമായി ഫോണില്‍ സംസാരിച്ചിരുന്നു. എനിക്ക് മാഷിന്റെ ഭാഗത്താണ് സത്യമെന്ന് അറിയാം. തീര്‍ച്ചയായും പ്രതികളെയും അറസ്റ്റു ചെയ്യും എന്നൊക്കെ പറഞ്ഞ സിഐ ആ പറഞ്ഞതുപോലെയല്ല ചെയ്തത്. മാധ്യമ പ്രവര്‍ത്തകനോട് പറയുന്നതെല്ലാം അതേപടി പൊലീസ് പാലിക്കാറില്ലെന്നും അപ്പോള്‍ നമ്മളെ അടക്കാന്‍ പറയുന്നതാണെന്നും അനുഭവങ്ങള്‍ മുമ്പുമുണ്ട്. ഏതായാലും മാഷ് ജാമ്യത്തിലിറങ്ങി. പിറ്റേന്ന് അദ്ദേഹത്തെ വഴിയിലിട്ട് ചിലര്‍ മര്‍ദിച്ചു.

ഒരു വീട്ടിലേക്കു രക്ഷതേടി ഓടിക്കയറിയ മാഷിന്റെ ഫോണില്‍ വിളിച്ചതനുസരിച്ച് പൊലീസ് എത്തി വീട്ടില്‍ കൊണ്ടാക്കി. അപ്പോഴും ആരെയും അറസ്റ്റു ചെയ്തില്ല. പകരം മാഷിന് അഭയം കൊടുത്ത വീട്ടുകാരനെ പോലീസ് വിരട്ടി. നിങ്ങളെന്തിനാ അയാളെ ഇവിടെ കയറ്റിയതെന്ന്. അടുത്ത ദിവസം രാവിലെ മുതല്‍ മാഷിനെ അപ്രഖ്യാപിത ഉപരോധത്തിലാക്കി. അദ്ദേഹത്തെ കാണാനെത്തിയ സുഹൃത്തായ അസി. എഞ്ചിനീയറെ മര്‍ദിച്ചു. അതിന്റെ പിറ്റേന്നു മുതല്‍ മൂന്നു ദിവസമായി രാവിലെ പാല്‍ക്കാരനെ തടയുന്നു. പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ല. പ്രമേഹരോഗിയായ മാഷിനെ അതിന്റെ അളവ് നോക്കുന്നതിന് പുറത്തുപോകാന്‍ സമ്മതിക്കുന്നില്ല.

ഇതിനിടയില്‍ അസി. എഞ്ചിനീയറെ തല്ലാന്‍ കൂടെയുണ്ടായിരുന്ന സിപിഎംകാരനെ പാര്‍ട്ടി ശാസിച്ചുവെന്നും ഈ പ്രശ്‌നത്തില്‍ അക്രമികളുടെ കൂടെ നില്‍ക്കേണ്ട എന്നു തീരുമാനിച്ചുവെന്നും പറയുന്നു. പക്ഷേ, പാര്‍ട്ടി മാഷിന്റെ കൂടെ നില്‍ക്കാനോ അദ്ദേഹത്തെ ഈ വീട്ടുതടങ്കലില്‍ നിന്നു രക്ഷിക്കാനോ തയ്യാറായില്ല. വീട്ടില്‍ അദ്ദേഹത്തിന്റെ ഭാര്യയും മകളും മകളുടെ രണ്ട് പിഞ്ചുകുട്ടികളുമുണ്ട്. (ഈ വിവരങ്ങളെല്ലാം ഓരോ ദിവസവും മാഷ് എന്നെ വിളിച്ചു പറയുന്നുണ്ട്).

കഴിഞ്ഞ തിങ്കളാഴ്ച (നവംബര്‍ 29) ഞാന്‍ ഡിജിപി ടി പി സെന്‍കുമാറിനെ ഫോണില്‍ വിളിച്ച് വിശദമായി സ്ഥിതിഗതികള്‍ പറഞ്ഞു. താല്‍പര്യത്തോടെ കേട്ട അദ്ദേഹം കാസര്‍കോട് എസ്പിയോടു പറയാമെന്നും എസ്പിക്ക് മാഷിന്റെ നമ്പര്‍ എസ്എംഎസ് ചെയ്തുകൊടുക്കാനും പറഞ്ഞു. ഞാന്‍ എസ്പി ഡോ. ശ്രീനിവാസിനെ വിളിച്ചു. ഡിജിപി വിളിച്ചെന്നും വേണ്ടതു ചെയ്യാമെന്നും പറഞ്ഞു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഞാന്‍ പറഞ്ഞിട്ട് മാഷ് അടുത്ത ദിവസം ഡിജിപിയെ വിളിച്ചു. എ്‌സ്പിയോടു പറഞ്ഞല്ലോ പൊലീസുകാര്‍ വന്നില്ലേ എന്നാണ് ഡിജിപി ചോദിച്ചത്. അടുത്ത ദിവസവും വിളിച്ചെങ്കിലും പഴയ താല്‍പര്യം ഡിജിപി കാണിക്കുന്നില്ല എന്ന് മാഷ് പറയുന്നു. ചന്തേര പൊലീസ് എസ്പിയെയും അദ്ദേഹം വഴി ഡിജിപിയെയും തെറ്റിദ്ധരിപ്പിച്ചതാകാമെന്നാണു സംശയം. ഇനി എന്തു ചെയ്യും?

പി എസ് റംഷാദ് (സമകാലിക മലയാളം വാരിക)
Kasaragod, Kerala, Police, Case, Complaint, Arrest, What will Raveendran master do, Corruption.

Related News:

Keywords: Kasaragod, Kerala, Police, Case, Complaint, Arrest, What will Raveendran master do, Corruption.