Follow KVARTHA on Google news Follow Us!
ad

താജ്മഹല്‍ ഒരു ഹൈന്ദവ ക്ഷേത്രമായിരുന്നില്ല കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ ലോക്‌സഭയില്‍

ലോകാല്‍ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ. ഇത് ഹിന്ദുക്ഷേത്രമായിരുന്നുവെന്ന് സമര്‍ത്ഥിക്കാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം ലോക്‌സഭയില്‍ Mahal located in Agra was a temple. A petition was filed in the court claiming Taj Mahal as a Hindu temple.
ന്യൂഡല്‍ഹി: (www.kvartha.com 01.12.2015) ലോകാല്‍ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ്മ. ഇത് ഹിന്ദുക്ഷേത്രമായിരുന്നുവെന്ന് സമര്‍ത്ഥിക്കാനുള്ള തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

അതേസമയം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ തന്റെ ഭാര്യയായ മുംതാസിനായി നിര്‍മ്മിച്ച പ്രണയ സൗധമാണിതെന്ന് ചരിത്രത്തില്‍ തെളിവുകളുണ്ട്. ഷാജഹാന്റേയും മുതാസിന്റേയും ഖബറിടങ്ങള്‍ താജ്മഹലില്‍ ഉണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെടുന്ന ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്. എന്നാല്‍ ഇത്തരം വാദങ്ങളൊന്നും ടൂറിസത്തെ ബാധിച്ചിട്ടില്ലെന്നും മഹേഷ് ശര്‍മ്മ വ്യക്തമാക്കി.

SUMMARY: Mahal located in Agra was a temple. A petition was filed in the court claiming Taj Mahal as a Hindu temple.

Keywords: Taj Mahal, Mahesh Sharma, Hindu Temple,