Follow KVARTHA on Google news Follow Us!
ad

പാരീസിലെ മോഡി ഷെരീഫ് കൂടിക്കാഴ്ച അര്‍ത്ഥശൂന്യം: കോണ്‍ഗ്രസ്

പാരീസില്‍ ഇന്ത്യ പാക് പ്രധാനമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ച അര്‍ത്ഥശൂന്യമാണെന്ന് കോണ്‍ഗ്രസ്. വളര്‍ന്നുവരുന്ന അതിര്‍ത്തികടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് സ്ഥാനമില്ലെന്നും New Delhi: The Congress party on Tuesday remained apprehensive about the outcome of the meeting between Prime Minister Narendra Modi and his Pakistan counterpart Nawaz Sharif
ന്യൂഡല്‍ഹി: (www.kvartha.com 01.12.2015) പാരീസില്‍ ഇന്ത്യ പാക് പ്രധാനമന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ച അര്‍ത്ഥശൂന്യമാണെന്ന് കോണ്‍ഗ്രസ്. വളര്‍ന്നുവരുന്ന അതിര്‍ത്തികടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് സ്ഥാനമില്ലെന്നും കോണ്‍ഗ്രസ്.

നവാസ് ഷെരീഫ് എന്ത് പറഞ്ഞാലും അദ്ദേഹം പാക്കിസ്ഥാന്‍ സൈന്യത്തിന്റെ സമ്മര്‍ദ്ദത്തിലാണ്. പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് മുന്നോട്ടുവന്നത് ഒരു നല്ല കാര്യമാണ്. ചര്‍ച്ചയ്ക്ക് ഞങ്ങള്‍ക്കും സമ്മതമാണ്. എന്നാല്‍ അതിര്‍ത്തി കടന്ന തീവ്രവാദം പെരുകുമ്പോള്‍ ഇത്തരം ചര്‍ച്ചകളുടെ ഫലമെന്താകും? കോണ്‍ഗ്രസ് നേതാവ് പി എല്‍ പുണ്യ ചോദിച്ചു.

പാരീസില്‍ കാലാവസ്ഥ വ്യതിയാന ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനിടയിലാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ടത്. തികച്ചും സ്വകാര്യ സംഭാഷണമായിരുന്നു ഇരുവര്‍ക്കുമിടയിലുണ്ടായത്.

പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം നവാസ് ഷെരീഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

Congress, Indo Pak, Narendra Modi, Nawaz Sharif,


SUMMARY: New Delhi: The Congress party on Tuesday remained apprehensive about the outcome of the meeting between Prime Minister Narendra Modi and his Pakistan counterpart Nawaz Sharif on the sidelines of Paris Climate Summit, saying that incidents of cross border terrorism were on a rise despite India’s willingness for dialogue.

Keywords: Congress, Indo Pak, Narendra Modi, Nawaz Sharif,