Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ അടച്ചുപൂട്ടി താക്കോല്‍ എറിഞ്ഞ് കളയണം: ശിവസേന

ന്യൂഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ അടച്ചുപൂട്ടണമെന്ന് ശിവസേന. ചാരക്കേസില്‍ അറസ്റ്റിലായവര്‍ക്ക് പാക്ക് ഹൈക്കമ്മീഷനുമായി ബന്ധമുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് ശിവസേനയുടെ Nov. 30 : The Shiv Sena on Monday demanded closing of the Pakistan High Commission in the national capital after it emerged that the members of the busted ISI spy-ring
ന്യൂഡല്‍ഹി: (www.kvartha.com 01.12.2015) ന്യൂഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ അടച്ചുപൂട്ടണമെന്ന് ശിവസേന. ചാരക്കേസില്‍ അറസ്റ്റിലായവര്‍ക്ക് പാക്ക് ഹൈക്കമ്മീഷനുമായി ബന്ധമുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് ശിവസേനയുടെ ആവശ്യം.

ഇതൊരു ഗൗരവമേറിയ വിഷയമാണ്. അവരുടെ നുഴഞ്ഞുകയറ്റം എവിടെവരെ എത്തിയെന്ന് നോക്കൂ. കഴിഞ്ഞ ദിവസം അറസ്റ്റിലായവര്‍ക്ക് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനുമായി ബന്ധമുണ്ട്. ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ അടച്ചുപൂട്ടി താക്കോല്‍ ദൂരെ എറിഞ്ഞ് കളയണം. ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.

പാക് ചാര സംഘടനയായ ഐഎസ്.ഐയുമായി ബന്ധമുള്ളവരാണ് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനിലിരിക്കുന്നത്. അവര്‍ നമ്മുടെ ആളുകളെ ഉപയോഗിക്കുകയാണ്. ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയല്ലെ? എന്നിട്ടും അവരുമായി ക്രിക്കറ്റ്, സാംസ്‌ക്കാരികബന്ധങ്ങള്‍ നമുക്ക് വേണോ? ഇത് വളരെ അപകടകരമാണ് റൗത്ത്കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ചാരക്കേസില്‍ അറസ്റ്റിലായവര്‍ പാക്ക് ഹൈക്കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലായിരുന്നുവെന്നാണ് ഡല്‍ഹി െ്രെകം ബ്രാഞ്ചിന്റെ വാദം. ഇതേതുടര്‍ന്നാണ് ശിവസേന പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനെതിരെ രംഗത്തെത്തിയത്.

New Delhi, Nov. 30 : The Shiv Sena on Monday demanded closing of the Pakistan High Commission in the national capital after it emerged that the members of the busted ISI spy-ring had links with them.


SUMMARY: New Delhi, Nov. 30 : The Shiv Sena on Monday demanded closing of the Pakistan High Commission in the national capital after it emerged that the members of the busted ISI spy-ring had links with them.

Keywords: Shiv Sena, Pakistan High Commission,