Follow KVARTHA on Google news Follow Us!
ad

രാജ്‌നാഥിന്റെ വാക്കുകള്‍ തെറ്റായി ഉദ്ധരിച്ചു! ഖേദ പ്രകടനവുമായി ഔട്ട് ലുക്ക് മാഗസിന്‍

ലോക്‌സഭയെ പ്രകമ്പനം കൊള്ളിച്ച, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെതിരായ ആരോപണം ഒടുവില്‍ തെറ്റാണെന്ന് തെളിഞ്ഞു. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും പ്രസ്താവനകള്‍ തിരുത്തുന്നതും മാധ്യമപ്രവര്‍ത്തനത്തില്‍ Nov 30 (PTI) "Outlook" magazine tonight admitted to have "erronously" attributed to Home Minister Rajnath Singh Hindu leader remark which created a storm in Lok Sabha. In a statement uploaded in the weeklys twitter handle @Outlookindia, the magazine said that in a Lok
ന്യൂഡല്‍ഹി: (www.kvartha.com 01.12.2015) ലോക്‌സഭയെ പ്രകമ്പനം കൊള്ളിച്ച, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെതിരായ ആരോപണം ഒടുവില്‍ തെറ്റാണെന്ന് തെളിഞ്ഞു. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതും പ്രസ്താവനകള്‍ തിരുത്തുന്നതും മാധ്യമപ്രവര്‍ത്തനത്തില്‍ സാധാരണമാണ്. എന്നാല്‍ ഔട്ട് ലുക്ക് മാഗസിനില്‍ വന്ന നിരുത്തരവാദപരമായ ഒരു പ്രസ്താവനയാണ് രാജ്‌നാഥിനെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയത്.

800 വര്‍ഷത്തിന് ശേഷം ഇന്ത്യയ്ക്ക് ലഭിച്ച ഹിന്ദു പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡിയെന്ന രാജ്‌നാഥിന്റെ പ്രസ്താവനയാണ് ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം റിപോര്‍ട്ട് സഹിതം സിപിഐ എം എം.പി മുഹമ്മദ് സലീം ലോക്‌സഭയിലെത്തി രാജ്‌നാഥിനെ പ്രതികൂട്ടിലാക്കി.

മണിക്കൂറുകളോളം ഒച്ചപ്പാടും ബഹളവുമായി. എന്നാല്‍ അപ്പോഴെല്ലാം രാജ്‌നാഥ് ശക്തിയുക്തം ആരോപണം നിഷേധിച്ചു. രാത്രിയോടെയാണ് ഔട്ട്‌ലുക്ക് അവരുടെ ട്വിറ്റര്‍ പേജിലൂടെ റിപോര്‍ട്ടില്‍ കടുത്ത ഖേദം പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തത്.

ഈ റിപോര്‍ട്ടില്‍ വിശ്വ ഹിന്ദു പരിഷത് നേതാവ് അശോക് സിംഗാള്‍ നേരത്തേ നടത്തിയ പ്രസ്താവനയാണ് രാജ്‌നാഥിന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രസ്താവനയുടെ ഉറവിടം പരിശോധിക്കാതെ അത് പ്രസിദ്ധീകരിച്ചതില്‍ അഗാധമായ ഖേദം രേഖപ്പെടുത്തുന്നുവെന്നായിരുന്നു ട്വീറ്റ്.

SUMMARY: New Delhi, Nov 30 (PTI) "Outlook" magazine tonight admitted to have "erronously" attributed to Home Minister Rajnath Singh Hindu leader remark which created a storm in Lok Sabha. In a statement uploaded in the weeklys twitter handle @Outlookindia, the magazine said that in a Lok Sabha debate earlier today, CPI-M MP Mohammad Salim referred to a story publish by it in its November 16 issue.

Keywords: Rajnath Singh, Outlook Magazine, Twitter,