Follow KVARTHA on Google news Follow Us!
ad

ബ്രിട്ടീഷ് എയര്‍പോര്‍ട്ടില്‍ ഹിജാബ് ധരിച്ച മുസ്ലീം യുവതിയെ 13 മണിക്കൂര്‍ തടഞ്ഞുവെച്ചു; മോശമായി പെരുമാറി

ബ്രിട്ടണില്‍ ഹിജാബ് ധരിച്ച മുസ്ലീം യുവതിയെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് അപമാനിച്ചതായി ആരോപണം. തികച്ചും മനുഷ്യത്വ രഹിതമായിരുന്നു അധികൃതരുടെ പെരുമാറ്റമെന്ന് അയാന്‍ മുഹമ്മദ് എന്ന 18കാരി ബിബിസിക്ക് London: An American Muslim teenager who was detained by UK immigration authorities at Britain’s Heathrow airport for 13 hours has accused them of “inhuman” treatment.
ലണ്ടന്‍: (www.kvartha.com 01.12.2015) ബ്രിട്ടണില്‍ ഹിജാബ് ധരിച്ച മുസ്ലീം യുവതിയെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് അപമാനിച്ചതായി ആരോപണം. തികച്ചും മനുഷ്യത്വ രഹിതമായിരുന്നു അധികൃതരുടെ പെരുമാറ്റമെന്ന് അയാന്‍ മുഹമ്മദ് എന്ന 18കാരി ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ലീസെസ്റ്ററിലുള്ള കുടുംബത്തിന്റെ അടുത്തേയ്ക്ക് പോകാന്‍ ഹീത്രൂ എയര്‍പോര്‍ട്ടിലെത്തിയ അയാനെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെക്കുകയായിരുന്നു. എന്നാല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിനായാണ് അയാനെ തടഞ്ഞുവെച്ചതെന്ന് യുകെ ബോര്‍ഡര്‍ ഏജന്‍സി പറയുന്നു.

പാരീസ് ആക്രമണത്തിന് ശേഷം മുസ്ലീങ്ങളെ യുകെ ബോര്‍ഡര്‍ ഏജന്‍സി കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുന്നുവെന്നാണ് അയാന്റെ ആരോപണം. ഒരു മുറിയില്‍ 13 മണിക്കൂറോളം തന്നെ തടഞ്ഞുവെച്ചു. മാനസീകമായി പീഡിപ്പിച്ചുവെന്നും അയാന്‍ പറഞ്ഞു.
London: An American Muslim teenager who was detained by UK immigration authorities at Britain’s Heathrow airport for 13 hours has accused them of “inhuman” treatment.

SUMMARY: London: An American Muslim teenager who was detained by UK immigration authorities at Britain’s Heathrow airport for 13 hours has accused them of “inhuman” treatment.

Keywords: UK, Britain, Muslim Teenager,