Follow KVARTHA on Google news Follow Us!
ad

530 മരുന്നുകളുടെ പരമാവധി വില നിര്‍ണ്ണയിച്ചു

ദേശീയ മരുന്ന് വില നിര്‍ണ്ണയ നയം, 2012 ന്റെ ഭാഗമായി ഗവണ്‍മെന്റ് 2013 ല്‍ മരുന്ന് വിലനിയന്ത്രണ ഉത്തരവ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ വിജ്ഞാപനത്തിന്റെ ഒന്നാം പട്ടികയില്‍ അവശ്യ മരുന്നുകളെ Maximum price of 530 medicines fixed, Medicine, Rate.
ന്യൂഡല്‍ഹി: (www.kvartha.com 01/12/2015) ദേശീയ മരുന്ന് വില നിര്‍ണ്ണയ നയം, 2012 ന്റെ ഭാഗമായി ഗവണ്‍മെന്റ് 2013 ല്‍ മരുന്ന് വിലനിയന്ത്രണ ഉത്തരവ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ വിജ്ഞാപനത്തിന്റെ ഒന്നാം പട്ടികയില്‍ അവശ്യ മരുന്നുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ അവശ്യ മരുന്ന് പട്ടികയില്‍ ഉള്‍പ്പെട്ട 680 മരുന്നുകളില്‍ 530 മരുന്നുകളുടെ പരമാവധി വില ദേശീയ മരുന്ന് വില നിര്‍ണ്ണയ അതോറിറ്റി നിര്‍ണ്ണയിച്ചിട്ടുണ്ട്. ഈ വിലനിയന്ത്രണത്തിലൂടെ സാധാരണക്കാര്‍ക്ക് 2422 കോടി രൂപയുടെ ധനലാഭമാണുണ്ടായത്.

കാന്‍സര്‍, എയ്ഡ്‌സ്, ഡയബെറ്റിസ്, ഹൃദ്രോഗങ്ങള്‍ എന്നിവയുടെ മരുന്നുകളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പട്ടികയില്‍ ഇല്ലാത്ത 106 മരുന്നുകളുടെ കൂടിയ ചില്ലറ വില്‍പ്പന വിലയും (എംആര്‍പി) വിലനിയന്ത്രണ ഉത്തരവ് പ്രകാരം നിര്‍ണ്ണയിച്ചിട്ടുണ്ട്. 2015 മാര്‍ച്ചില്‍ ആരംഭിച്ച ഫാര്‍മ ജന്‍ സമാധാന്‍ പോര്‍ട്ടലിലൂടെ മരുന്ന് ലഭ്യത, അധികവിലയീടാക്കല്‍ മുതലായവ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര രാസ, വള സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം ലോക്‌സഭയെ അറിയിച്ചു.

Keywords: Maximum price of 530 medicines fixed, Medicine, Rate.