Follow KVARTHA on Google news Follow Us!
ad

കൂട്ടില്ല! ഇസ്രായേലുമായി ഒരു ബന്ധവുമില്ലെന്ന് ഗൂഗിളും യൂട്യൂബും

ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപോര്‍ട്ട് തള്ളി ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. ഇസ്രായേലിനെ ആക്രമിക്കാന്‍ പ്രചോദിപ്പിക്കുന്ന വീഡിയോകള്‍ നിരീക്ഷിക്കാന്‍ യൂട്യൂബ് ഇസ്രായേലുമായി കൈകോര്‍ക്കുന്നുവെന്നായിരുന്നു Jerusalem: Internet giant Google today denied a report from Israel’s foreign ministry that it has reached an agreement with the government to jointly monitor
ജറുസലേം: (www.kvartha.com 01.12.2015) ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപോര്‍ട്ട് തള്ളി ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. ഇസ്രായേലിനെ ആക്രമിക്കാന്‍ പ്രചോദിപ്പിക്കുന്ന വീഡിയോകള്‍ നിരീക്ഷിക്കാന്‍ യൂട്യൂബ് ഇസ്രായേലുമായി കൈകോര്‍ക്കുന്നുവെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍ ഇത് തെറ്റാണെന്ന് ഗൂഗിള്‍ വ്യക്തമാക്കി.

ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ ഗൂഗിളും ഇസ്രായേലും ഒരുമിക്കുന്നുവെന്നായിരുന്നു കഴിഞ്ഞയാഴ്ച ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. ഇസ്രായേലി ഉപ വിദേശകാര്യ മന്ത്രി സിപ്പി ഹോട്ടോവെലിയും ഗൂഗിള്‍ എക്‌സിക്യൂട്ടീവുകളുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നാണ് ഗൂഗിള്‍ പറയുന്നത്.

ഇസ്രായേലി ഉപ വിദേശകാര്യ മന്ത്രി സിപ്പിയുമായി യൂട്യൂബ് എക്‌സിക്യൂട്ടീവ് സൂസന്‍ വോജിക്കി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാലത് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുമായി ഞങ്ങള്‍ സാധാരണ നടത്താറുള്ള കൂടിക്കാഴ്ചകളിലൊന്നാണ് ഗൂഗിള്‍ വക്താവ് എ.എഫ്.പിക്ക് നല്‍കിയ പ്രസ്താവന ഇപ്രകാരമാണ്.

SUMMARY: Jerusalem: Internet giant Google today denied a report from Israel’s foreign ministry that it has reached an agreement with the government to jointly monitor YouTube videos inciting attacks.

Keywords: Jerusalem, Israel, Google, YouTube,