Follow KVARTHA on Google news Follow Us!
ad

ഒമ്പതാംക്ലാസുകാരി സ്‌കൂളിലെ മൂത്രപ്പുരയില്‍ പ്രസവിച്ചു; ഗര്‍ഭിണിയെന്ന് അറിഞ്ഞില്ലെന്ന് പെണ്‍കുട്ടിയും വീട്ടുകാരും

ഒമ്പതാംക്ലാസുകാരി സ്‌കൂളിലെ മൂത്രപ്പുരയില്‍ പ്രസവിച്ചു. ഗര്‍ഭിണിയെന്ന കാര്യം അറിഞ്ഞില്ലെന്ന് Teacher, Parents, hospital, Police, Youth, National,
ഹൈദരാബാദ്: (www.kvartha.com 01.12.2015) ഒമ്പതാംക്ലാസുകാരി സ്‌കൂളിലെ മൂത്രപ്പുരയില്‍ പ്രസവിച്ചു. ഗര്‍ഭിണിയെന്ന കാര്യം അറിഞ്ഞില്ലെന്ന് പെണ്‍കുട്ടിയും വീട്ടുകാരും. തെലങ്കാനയിലെ മധപൂര്‍ ചന്ദ്രനഗര്‍ താന്‍ഡയിലെ സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലാണ് 13 കാരിയായ ദളിത് പെണ്‍കുട്ടി പ്രസവിച്ചത്.

സ്‌കൂളില്‍ വെച്ച് അസഹ്യമായ വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയോട് ടീച്ചര്‍ മൂത്രപ്പുരയില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന കാര്യം തനിക്കറിയില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. തിങ്കളാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

പെണ്‍കുട്ടി പ്രസവിച്ച വിവരം ഉടന്‍തന്നെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലറിയിച്ചെങ്കിലും തങ്ങള്‍ക്ക്
ഇക്കാര്യത്തെ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് അവര്‍ പറയുന്നത്. പിതാവിനൊപ്പം കഴിഞ്ഞിരുന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ബന്ധുക്കളെല്ലാം ആകെ പരിഭ്രമിച്ചിരിക്കയാണ്.

വിവരമറിഞ്ഞ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂളിന് ഒരു പങ്കുമില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ സ്‌കൂളിലെത്തിച്ചിരുന്ന ദിനേശ് എന്ന യുവാവാകാം ഗര്‍ഭത്തിന് ഉത്തരവാദിയെന്ന സംശയത്തിലാണ് ബന്ധുക്കളും പോലീസും. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.  +KVARTHA World News in Malayalam

9th  Class  student delivers baby in school washroom in Hyderabad, Teacher, Parents, Hospital, Police, Youth, National.

Also Read:
മുന്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി ഹാജി മുനമ്പത്ത് നിര്യാതനായി

കൂട്ടുകാര്‍ക്ക് മുന്‍പില്‍ ആളാകാന്‍ ആരെങ്കിലും തലയില്‍ തീകത്തിക്കുമോ? ഇനി കത്തിച്ചാലോ? ഇങ്ങനെയിരിക്കും!Read: http://goo.gl/7WccIN
Posted by Kvartha World News on Sunday, December 6, 2015

Keywords:  9th  Class  student delivers baby in school washroom in Hyderabad, Teacher, Parents, Hospital, Police, Youth, National.