Follow KVARTHA on Google news Follow Us!
ad

ചിദംബരത്തിന്റെ പ്രസ്താവന കോണ്‍ഗ്രസിനേറ്റ കുത്ത്: കേന്ദ്രമന്ത്രി കിരണ്‍ റിജിജു

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം നടത്തിയ പ്രസ്താവന കോണ്‍ഗ്രസിനേറ്റ കുത്താണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ദൈവത്തിന്റെ വികൃതികള്‍ എന്ന നോവല്‍ Amidst the ongoing debate over alleged intolerance, Union Minister Kiren Rijiju today said former Finance Minister P Chidambaram’s statement that banning Salman Rushdie’s book
ന്യൂഡല്‍ഹി: (www.kvartha.com 01.12.2015) മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം നടത്തിയ പ്രസ്താവന കോണ്‍ഗ്രസിനേറ്റ കുത്താണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ദൈവത്തിന്റെ വികൃതികള്‍ എന്ന നോവല്‍ നിരോധിച്ചത് തെറ്റായിപ്പോയെന്നും അടിയന്തിരാവസ്ഥ അബദ്ധമാണെന്നുമായിരുന്നു ചിദംബരത്തിന്റെ പ്രസ്താവന.

അസഹിഷ്ണുത ചര്‍ച്ചയ്ക്ക് മുന്‍പുണ്ടായ ചിദംബരത്തിന്റെ പ്രസ്താവന കോണ്‍ഗ്രസിനേറ്റ കുത്തായി. നിലവില്‍ അസഹിഷ്ണുതയുണ്ടെന്ന കോണ്‍ഗ്രസിന്റെ വാദം തെറ്റാണെന്നും റിജിജു പറഞ്ഞു. കോണ്‍ഗ്രസ് സ്വയം ഒരു അസഹിഷ്ണുത പാര്‍ട്ടിയാണ്. ചിദംബരം അത് തെളിയിച്ചുവെന്നും റിജിജു കൂട്ടിച്ചേര്‍ത്തു.

സാത്താന്റെ വികൃതികള്‍ നിരോധിച്ച് 27 വര്‍ഷം പിന്നിടുമ്പോഴായിരുന്നു ചിദംബരത്തിന്റെ പരാമര്‍ശം. 1988ല്‍ രാജീവ് ഗാന്ധി സര്‍ക്കാരാണ് ദൈവത്തിന്റെ വികൃതികള്‍ നിരോധിച്ചത്. അന്ന് കേന്ദ്രമന്ത്രിസഭയില്‍ സഹധനകാര്യ മന്ത്രിയായിരുന്നു ചിദംബരം.

SUMMARY: Amidst the ongoing debate over alleged intolerance, Union Minister Kiren Rijiju today said former Finance Minister P Chidambaram’s statement that banning Salman Rushdie’s book ‘The Satanic Verses’ was a mistake has punctured the Congress stand on the controversial issue.

Keywords: P Chidambaram, Union Minister, Kiren Rijiju,