Follow KVARTHA on Google news Follow Us!
ad

ഫെയ്‌സ്ബുക്കില്‍ യുവതിയുടെ അശ്ലീല ഫോട്ടോ യുവാവ് കുടുങ്ങി

സഹപാഠിയായിരുന്ന പെണ്‍കുട്ടിയുടെ അശ്ലീല ഫോട്ടോ ഫെയ്‌സ്ബുക്ക് പോസ്റ്റിലിട്ട യുവാവ് Police, Father, Complaint, Case, Kerala,
ആലക്കോട്: (www.kvartha.com 23.11.2015) സഹപാഠിയായിരുന്ന പെണ്‍കുട്ടിയുടെ അശ്ലീല ഫോട്ടോ ഫെയ്‌സ്ബുക്ക് പോസ്റ്റിലിട്ട യുവാവ് കുടുങ്ങി. എറണാകുളം മുളന്തുരുത്തി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കരിവഞ്ചാല്‍ - വെള്ളാട് റോഡിലെ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന മുളന്തുരുത്തി സ്വദേശി അഭിജിത്താ(22) ണ് അറസ്റ്റിലായത്. ആലംകോട് എസ് ഐ . ടി വി അശോകനും സംഘവുമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.

അഭിജിത്തിന്റെ പിതാവ് കരുവഞ്ചാലിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ്. അതുകൊണ്ട്
തന്നെ കഴിഞ്ഞ ഏഴുവര്‍ഷമായി ഇവര്‍ കരുവഞ്ചാലില്‍ സ്ഥിരം താമസക്കാരാണ്. കൂടെ പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോയാണ് അഭിജിത്ത് ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും പരത്തിയത്.

പെണ്‍കുട്ടിയുമായി അഭിജിത്തിന് നേരത്തെ പരിചയമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. എസ് ഐ മാരായ വിജയന്‍, ജോണ്‍സണ്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹബീബ് റഹ്മാന്‍, സുരേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Youth arrested for 'objectionable' Facebook post, Police, Father, Complaint, Case, Kerala.

Also Read:
വെളളാപ്പളളി നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്ക്ക് കെടാവിളക്ക് തെളിഞ്ഞു; ഉദ്ഘാടനം വൈകിട്ട്

Keywords: Youth arrested for 'objectionable' Facebook post, Police, Father, Complaint, Case, Kerala.

വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ കുട്ടിക്ക് സൗദി വ്യവസായി ലെക്‌സസ് കാര്‍ സമ്മാനം നല്‍കിhttp://goo.gl/5w8LKk
Posted by Kvartha World News on Thursday, November 26, 2015