Follow KVARTHA on Google news Follow Us!
ad

വീട് അനാശാസ്യ കേന്ദ്രമാക്കിയ ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭാര്യയ്ക്ക് വധശിക്ഷ

അമ്മാന്‍: (www.kvartha.com 22.11.2015) ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭാര്യയ്ക്ക് വധശിക്ഷ. ജോര്‍ദ്ദാനിലെ അമ്മാനിലാണ് സംഭവംJordan, Amman, wife, Husband,
അമ്മാന്‍: (www.kvartha.com 22.11.2015) ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭാര്യയ്ക്ക് വധശിക്ഷ. ജോര്‍ദ്ദാനിലെ അമ്മാനിലാണ് സംഭവം. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം 12 ദിവസങ്ങള്‍ക്ക് ശേഷം സമീപത്തെ മാലിന്യ കുപ്പയില്‍ നിക്ഷേപിച്ചു.

ഭര്‍ത്താവിനെ കൊല്ലുകയല്ലാതെ മറ്റൊരു വഴിയുമുണ്ടായിരുന്നില്ലെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. തന്റെ ജീവിതം നരക തുല്യവും വീട് ഒരു വേശ്യാലയവുമാക്കി മാറ്റിയ ഭര്‍ത്താവിന് ഇതില്‍ കുറഞ്ഞ ശിക്ഷയില്ലെന്നും അവര്‍ പറഞ്ഞു.

പ്രതിക്ക് 15 വയസുള്ളപ്പോഴായിരുന്നു വിവാഹം. അന്ന് ഭര്‍ത്താവിന് 30ലേറെ വയസുണ്ടായിരുന്നതായി യുവതി പറയുന്നു. ആദ്യമൊക്കെ സാധാരണനിലയിലായിരുന്നു വിവാഹജീവിതം. എന്നാല്‍ പിന്നീട് ഭര്‍ത്താവ് മറ്റ് സ്ത്രീകളും പുരുഷന്മാരുമായി വീട്ടിലേയ്ക്ക് വരാന്‍ തുടങ്ങി. ഭാര്യ ഇതിനെ പ്രതിരോധിച്ചതോടെ ഇയാള്‍ മര്‍ദ്ദനമാരംഭിച്ചു. രണ്ട് കുട്ടികളുണ്ടായിട്ടും ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായില്ല.

ഒടുവില്‍ കുട്ടികളുടെ ഭാവിയെ കരുതി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യ തീരുമാനിക്കുകയായിരുന്നു. ആദ്യം ഭര്‍ത്താവിന് വിഷം നല്‍കിയെങ്കിലും ചെറിയൊരു വയറുവേദന മാത്രമാണ് അയാള്‍ക്ക് അനുഭവപ്പെട്ടത്. തുടര്‍ന്ന് കൂടുതല്‍ മാരകമായ വിഷം നല്‍കി. മരിച്ചുവീണ ഭര്‍ത്താവിന്റെ മൃതദേഹം മുറിച്ച് കഷണങ്ങളാക്കി പ്ലാസ്റ്റിക് കവറുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം കുട്ടികളുമായി നടക്കാനിറങ്ങിയ യുവതി ഫ്രിഡ്ജില്‍ നിന്നും കവറുകളെടുത്ത് അവ മാലിന്യകൂമ്പാരത്തില്‍ നിക്ഷേപിക്കുകയായിരുന്നു.

മാലിന്യങ്ങള്‍ ശേഖരിക്കാനെത്തിയ ആള്‍ കവറിനുള്ളില്‍ മനുഷ്യാവയവങ്ങള്‍ കണ്ടതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ അറസ്റ്റിലായത്.

Jordan, Amman, wife, Husband,


SUMMARY: A Jordanian woman was sentenced to death in the capital Amman after she was convicted of murdering her husband and cutting his body to pieces which she stuffed in the fridge.

Keywords: Jordan, Amman, wife, Husband,