Follow KVARTHA on Google news Follow Us!
ad

അടുത്ത വീട്ടില്‍ നിന്നും കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍; പാത്രങ്ങള്‍ നിലത്തുവീഴുന്ന ശബ്ദം; അയല്‍ വാസി വിളിച്ചതനുസരിച്ചെത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ഷാര്‍ജ: (www.kvartha.com 16.11.2015) ഷാര്‍ജ പോലീസിന്റെ പെട്ടെന്നുണ്ടായ നടപടി ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. UAE, Sharjah, Maid, Boy,
ഷാര്‍ജ: (www.kvartha.com 16.11.2015) ഷാര്‍ജ പോലീസിന്റെ പെട്ടെന്നുണ്ടായ നടപടി ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു. പോലീസ് ഓപ്പറേഷന്‍ റൂമില്‍ ലഭിച്ച ഫോണ്‍ കോളിനെ തുടര്‍ന്ന് നഗരത്തിലെ ഒരു വീട്ടിലെത്തിയ പോലീസ് കൈയ്യില്‍ വെട്ടുകത്തിയുമായി നില്‍ക്കുന്ന വീട്ടുജോലിക്കാരിയെയാണ് കണ്ടത്. സമീപത്ത് 7 മാസം പ്രായമായ ആണ്‍കുഞ്ഞും. കോള്‍ ലഭിച്ച് 8 മിനിട്ടിനുള്ളില്‍ പോലീസ് വീട്ടിലെത്തിയിരുന്നു.

അയല്‍ വാസിയായ സ്ത്രീയാണ് പോലീസ് കണ്ട്രോള്‍ റൂമിലേയ്ക്ക് വിളിച്ചത്. അടുത്ത വീട്ടില്‍ നിന്നും കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേള്‍ക്കുന്നുണ്ടെന്നും പാത്രങ്ങള്‍ എറിഞ്ഞുടയ്ക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ടെന്നുമായിരുന്നു സ്ത്രീ പറഞ്ഞത്.

അല്‍ മുവൈലാഹിലെ വീട്ടില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.45ഓടെയാണ് സംഭവം. കുഞ്ഞുങ്ങളുടെ രക്ഷയെ കരുതിയെങ്കിലും അനധികൃത വീട്ടുജോലിക്കാരികളെ ജോലിക്ക് വെക്കരുതെന്ന് പോലീസ് അറിയിച്ചു.+KVARTHA World News in Malayalam

Quick action by Sharjah Police helped save life of a seven-month-old baby boy in the emirate.


SUMMARY: Quick action by Sharjah Police helped save life of a seven-month-old baby boy in the emirate.

110 കൊല്ലമായി വിശുദ്ധ ഹറമിനുള്ളില്‍ ജീവിക്കുന്നയാള്‍!Read: http://goo.gl/PEyVQtLike: Kvartha World News
Posted by Kvartha World News on Wednesday, November 18, 2015

Keywords: UAE, Sharjah, Maid, Boy,