Follow KVARTHA on Google news Follow Us!
ad

വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ കുട്ടിക്ക് സൗദി വ്യവസായി ലെക്‌സസ് കാര്‍ സമ്മാനം നല്‍കി

അസീര്‍ പ്രവിശ്യയിലെ സറാത്ത് ഉബൈദയിലെ ഹൈസ്‌കുളിലെ പ്രഥമ വര്‍ഷ വിദ്യാര്‍ത്ഥിയായ ദവാസ് ബിന്‍ സാലിഹ് അല്‍ ഖഹ്ത്താനിക്ക് വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയതിനു അസീറിലെ വ്യവസായിയായ ശൈഖ് അലി ബിന്‍ Lexus Car, Gift, Quran, Student, Gulf, Davas Bin Salih AL Kahtani,
ജിഹാദുദ്ദീന്‍ അരീക്കാടന്‍
twitter.com/akjihad

അസീര്‍ - സൗദി അറേബ്യ: (www.kvartha.com 26/11/2015) വിശുദ്ധ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയ വിദ്യാര്‍ത്ഥിക്ക് സൗദി വ്യവസായിയുടെ വക ലെക്‌സസ് കാര്‍. അസീര്‍ പ്രവിശ്യയിലെ സറാത്ത് ഉബൈദയിലെ ഹൈസ്‌കുളിലെ പ്രഥമ വര്‍ഷ വിദ്യാര്‍ത്ഥിയായ ദവാസ് ബിന്‍ സാലിഹ് അല്‍ ഖഹ്ത്താനിക്കാണ് വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയതിനു അസീറിലെ വ്യവസായിയായ ശൈഖ് അലി ബിന്‍ സഈദ് ആലു സലാമ 2016 മോഡല്‍ ലക്‌സസ് ലക്ഷ്വറി കാര്‍ സമ്മാനം നല്‍കിയത്. ഈവാര്‍ത്ത ഇപ്പോള്‍ ട്വിറ്റര്‍ ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

ചെറിയ പ്രായത്തില്‍ തന്നെ ദവാസ് വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയതിലുള്ള തന്റെ സന്തോഷം പ്രകടിപ്പിക്കാനും വിശുദ്ധ ഖുര്‍ആനിന്റെ വഴിയില്‍ ദവാസിനു ഇനിയും മുന്നേറാനുള്ള പ്രോത്സാഹനമായുമാണ് അലി ബിന്‍ സഈദ് കാര്‍ സമ്മാനമായി നല്‍കിയത്. ഖുര്‍ആന്‍ മന:പാഠമാക്കിയ സൗഭാഗ്യത്തിനു പുറമേ സമ്മാനവും കൂടെ ലഭിച്ച സന്തോഷത്തിലാണു ദവാസ് ബിന്‍ സാലിഹിപ്പോള്‍. ഖുര്‍ആന്‍ മന:പാഠമാക്കിയതിന് വിലപിടുപ്പുള്ള ലെക്‌സസ് കാര്‍ സമ്മാനം നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ ഏറെചര്‍ച്ചയായിട്ടുണ്ട്. +KVARTHA World News in Malayalam 


Keywords: Lexus Car, Gift, Quran, Student, Gulf, Davas Bin Salih AL Kahtani, Lexus Car gifted for little Hafiz