Follow KVARTHA on Google news Follow Us!
ad

സമസ്ത 90 -ാം വാര്‍ഷിക സമ്മേളനം: പഠനക്യാമ്പില്‍ 25000 പ്രതിനിധികളെ പങ്കെടുപ്പിക്കും

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പഠനക്യാമ്പില്‍ 25000 പ്രതിനിധികളെ പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലാണ് സമ്മേളനം. Samastha, Malappuram, Kerala, Conference,
മലപ്പുറം: (www.kvartha.com 20.11.2015) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പഠനക്യാമ്പില്‍ 25000 പ്രതിനിധികളെ പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലാണ് സമ്മേളനം. ദക്ഷിണകന്നഡ 750, കുടക് 300, നീലഗിരി 300, കാസര്‍കോട് 1500, കണ്ണൂര്‍ 1500, വയനാട് 750, കോഴിക്കോട് 2000, മലപ്പുറം 3000, പാലക്കാട് 2000, തൃശൂര്‍ 1500, എറണാകുളം 1500, ആലപ്പുഴ 2000, കോട്ടയം 500, ഇടുക്കി 500, പത്തനംതിട്ട 300, കൊല്ലം 1500, തിരുവനന്തപുരം 1500, കന്യാകുമാരി 300, ലക്ഷദ്വീപ് 300 മറ്റു പ്രദേശങ്ങള്‍ 3000 എന്നിങ്ങനെയാണ് പങ്കെടുക്കുന്ന പ്രതിനിധികളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്.

പഠന ക്യാമ്പില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ റജിസ്‌ട്രേഷന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ് തലവനായി സര്‍വിസില്‍ നിന്ന് വിരമിച്ച ഡോ. യു.വി.കെ.മുഹമ്മദിനെ ആദ്യ പ്രതിനിധിയായി ചേര്‍ത്ത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, വൈസ് പ്രസിഡന്റ്് എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ്് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ ,ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദര്‍, എം.എ ഖാസിം മുസ്‌ലിയാര്‍, ടി.പി.മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, കെ ഹൈദര്‍ ഫൈസി, കെ.ഉമര്‍ ഫൈസി, കെ.മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Samastha, Malappuram, Kerala, Conference.