Follow KVARTHA on Google news Follow Us!
ad

കണ്ണൂരില്‍ അബ്ദുല്ലക്കുട്ടിയും കെ.സുധാകരനും തമ്മില്‍ തെറ്റി

കണ്ണൂരില്‍ അബ്ദുല്ലക്കുട്ടിയും സുധാകരനും തമ്മില്‍ തെറ്റി. കെ പി സി സി ജനറല്‍ സെക്രട്ടറി സജീവ് Kannur, Congress, Election, Conference, Kerala,
കണ്ണൂര്‍: (www.kvartha.com 26.11.2015) കണ്ണൂരില്‍ അബ്ദുല്ലക്കുട്ടിയും
കെ,സുധാകരനും തമ്മില്‍ തെറ്റി. കെ പി സി സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പരസ്യമായി രംഗത്തുവന്നതോടെയാണ് ജില്ലയിലെ ഐ ഗ്രൂപ്പിലെ പൊട്ടിത്തെറികള്‍ മറനീക്കി പുറത്തുവന്നത്.

കണ്ണൂര്‍ കോണ്‍ഗ്രസിലെ ശക്തനായ നേതാവെന്നറിയപ്പെടുന്ന സുധാകരനെതിരെ പടയൊരുക്കം തുടങ്ങിയതാണ് പുതിയ സംഭവ വികാസം. ഐ ഗ്രൂപ്പിലെ സജീവ് ജോസഫ്, വി എ നാരായണന്‍ എന്നിവര്‍ക്ക് പുറമെ എം എല്‍ എ മാരായ സണ്ണി ജോസഫും എ പി അബ്ദുല്ലക്കുട്ടിയും സുധാകരനെതിരെ തിരിയുന്ന സൂചനകളാണ് കാണുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുശേഷം യാത്ര നിവാസില്‍ ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗത്തില്‍ തന്നെ സണ്ണി ജോസഫ് സുധാകരനെതിരെ ആഞ്ഞടിച്ചിരുന്നു. കെ കരുണാകരന്‍ പുത്ര വാത്സല്യവും ആശ്രിത വാത്സല്യവും പുലര്‍ത്തിയിരുന്ന നേതാവായിരുന്നുവെന്ന് പറഞ്ഞ സണ്ണി ജോസഫ് ഇതില്‍ ആശ്രിത വാത്സല്യം അദ്ദേഹത്തിന് ഗുണം ചെയ്‌തെങ്കിലും പുത്ര വാത്സല്യം ചില കോണുകളില്‍ നിന്നും അവമതിപ്പിന് കാരണമായെന്ന് പറഞ്ഞിരുന്നു.

തുടര്‍ന്ന് കണ്ണൂരില്‍ കെ സുധാകരന് ആശ്രിത വാത്സല്യമാണെന്നും അത് കൂടിപ്പോയെന്നും അതാണ് കണ്ണൂര്‍ കോര്‍പറേഷനിലെ ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സിന്റെ പരാജയത്തിനിടയാക്കിയതെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.

കണ്ണൂരിലെ പരാജയത്തിന് ഉത്തരവാദി കെ സുധാകരനാണെന്നുള്ളത് ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ
കുറ്റപ്പെടുത്തലായിരുന്നു. അതിനുശേഷം കെ പി സി സി കോണ്‍ഗ്രസ് നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചെങ്കിലും എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ സജീവ് ജോസഫും വി എ നാരായണനും ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനിന്നിരുന്നു. എന്നാല്‍ ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഐ ഗ്രൂപ്പ് നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ എ പി എബ്ദുല്ലക്കുട്ടിയും സുധാകരനെ പരോക്ഷമായി കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു.

സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യമാക്കി കോര്‍പറേഷനില്‍ വാടകയ്ക്ക് താമസമാക്കിയ വാര്‍ഡിലെ ജനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ചിലരെ സ്ഥാനാര്‍ത്ഥികളാക്കിയതാണ് പരാജയത്തിനിടയാക്കിയതെന്നായിരുന്നു അബ്ദുല്ലക്കുട്ടിയുടെ ആരോപണം.

കെ സുധാകരന്റെ അനുയായികളായ കോര്‍പറേഷന് പുറത്തുള്ള ചിലരെ സ്ഥാനാര്‍ത്ഥികളാക്കിയതാണ് അബ്ദുല്ലക്കുട്ടിയുടെ വിമര്‍ശനത്തിന് കാരണം. +KVARTHA World News in Malayalam 

Problem between Sudhakaran and Abdullakkutty, Kannur, Congress, Election, Conference, Kerala.


Also Read:
തേനീച്ച വളര്‍ത്താന്‍ അവര്‍ കൂട്ടമായെത്തി; നല്ലവരുമാനത്തിന് ഗള്‍ഫില്‍ പോകേണ്ട ആവശ്യമില്ലെന്ന് പരിശീലകര്‍

Keywords:  Problem between Sudhakaran and Abdullakkutty, Kannur, Congress, Election, Conference, Kerala.