Follow KVARTHA on Google news Follow Us!
ad

അപവാദ പ്രചരണം; പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചു, ഐ സി യുവില്‍

അപവാദ പ്രചരണത്തെ തുടര്‍ന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയുടെ ആത്മഹത്യാ ശ്രമംhospital, Treatment, Husband, Doctor, Press meet, Kerala,
മൂന്നാര്‍: (www.kvartha.com 20.11.215) അപവാദ പ്രചരണത്തെ തുടര്‍ന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയുടെ ആത്മഹത്യാ ശ്രമം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. അമിതമായി ഗുളികകള്‍ കഴിച്ച ഗോമതി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഗോമതിയെ എസ്‌റ്റേറ്റിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചവെങ്കിലും പിന്നീട് മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു.

നടുവേദനയ്ക്ക് ഭര്‍ത്താവ് അഗസ്റ്റിന്‍ കഴിക്കുന്ന ഗുളികയാണ് ഗോമതി കഴിച്ചത്. ഗോമതി അപകടനിലതരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപവാദ പ്രചരണത്തില്‍ മനംനൊന്താണ് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഭര്‍ത്താവ് അഗസ്റ്റിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി പെമ്പിളൈ ഒരുമൈയില്‍ കടുത്ത അഭിപ്രായ ഭിന്നത തുടരുന്നതിനിടയിലാണ് പുതിയ സംഭവം.

മൂന്നാര്‍ സമരത്തിന് അണിയറയില്‍ പ്രവര്‍ത്തിച്ച മനോജ്, മണി എന്നിവരില്‍നിന്നകന്ന് വരാന്‍
Hospital, Treatment, Husband, Doctor, Press meet,
തയാറാണെങ്കില്‍ സംഘടനയില്‍ തുടരാമെന്നും അല്ലെങ്കില്‍ പെമ്പിളൈ ഒരുമൈയില്‍ ഗോമതിക്ക് തുടരാനാകില്ലെന്നും സംഘടനയുടെ അധ്യക്ഷപദവി വഹിക്കുന്ന ലിസി സണ്ണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പെമ്പിള്ളെ ഒരുമൈ അണ്ണാഡിഎംകെയില്‍ ലയിപ്പിക്കാന്‍ ശ്രമം ഉണ്ടായെന്ന് പെമ്പിള്ളെ ഒരുമൈയുടെ മറ്റൊരു നേതാവായ ലിസി ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് മൂന്നാറില്‍ പത്രസമ്മേളനം നടത്തി ലിസി ഗോമതിക്കെതിരെ ഗുരുതര ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഗോമദിയുടെ ആത്മഹത്യാശ്രമം.

Also Read:
അവരെന്നെ ചുവപ്പണിയിച്ചു; താന്‍ ഇപ്പോഴും ലീഗുകാരനാണെന്ന് മഹമൂദ് മുറിയനാവി
Keywords: Hospital, Treatment, Husband, Doctor, Press meet, Kerala.