Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈന്‍ പെണ്‍വാണിഭം; രാഹുലിന്റെ ലിസ്റ്റിലുള്ള എം എല്‍ എ ആര്?

ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ചുംബന Thiruvananthapuram, Mobile Phone, Police, Kochi, Flat, Kerala,
തിരുവനന്തപുരം: (www.kvartha.com 20.11.2015) ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ചുംബന സമരനായകന്‍ രാഹുല്‍ പശുപാലന്റെയും ഭാര്യ രശ്മിയുടേയും കൊച്ചിയിലെ ഫഌറ്റില്‍ പോലീസ് കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ പല വിലപ്പെട്ട രേഖകളും കണ്ടെത്തിയതായി സൂചന. 20 മൊബൈല്‍ഫോണുകള്‍, രണ്ട് ലാപ്‌ടോപ്പുകള്‍, യു എസ് ബി ഡ്രൈവ്‌സ് എന്നിവയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.

ഇവിടെ നിന്നും കണ്ടെത്തിയ രാഹുലിന്റെ ലാപ് ടോപ്പില്‍ നിന്നും പല നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പല പ്രമുഖര്‍ക്കും രാഹുലുമായി ബന്ധമുണ്ടെന്ന് രേഖകളില്‍ നിന്നും വ്യക്തമാകുന്നതായും വിവരമുണ്ട്. ഒരു എംഎല്‍എയുടെ ദൃശ്യങ്ങള്‍ ലാപ് ടോപ്പില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. എംഎല്‍എയെ കൂടാതെ സംസ്ഥാനത്തെ പല രാഷ്ട്രീയ നേതാക്കളും വ്യവസായ രംഗത്തെ പ്രമുഖരും ഇതില്‍ ഉള്‍പെട്ടിട്ടുണ്ടെന്നുള്ളരീതിയിലും വാര്‍കള്‍ പ്രചരിക്കുന്നുണ്ട്.

രശ്മിയുമൊത്തുള്ള പല പ്രമുഖരുടേയും ദൃശ്യങ്ങള്‍ ലാപ് ടോപ്പില്‍ ഉണ്ടെന്നാണ് പ്രചാരണം.
രാഹുലും രശ്മിയും അടങ്ങുന്ന സംഘത്തിന് സ്ഥിരമായി പെണ്‍കുട്ടികളെ എത്തിച്ച് കൊടുത്തിരുന്നത് ഈ എം എല്‍ എ ആണെന്നുള്ളരീതിയിലാണ് വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. രാഹുല്‍ പശുപാലന്റെ ലാപ് ടോപ്പില്‍ ഇടപാടുകാരുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും പ്രത്യേക ഫോള്‍ഡര്‍ ആയി സൂക്ഷിച്ചിട്ടുണ്ട്.

ഇടപാടുകാരുടെ ഫോണ്‍ നമ്പര്‍, പേര്, നല്‍കിയ പണം, കിട്ടാനുള്ള പണം തുടങ്ങി എല്ലാ വിവരങ്ങളും ഈ ഫോള്‍ഡറില്‍ ഉണ്ട്. ഇത്തരം കേസുകളില്‍ രാഷ്ട്രീയ നേതാക്കളുടേയും വ്യസായികളുടേയും പേരുകള്‍ വരുന്നത് ആദ്യത്തെ സംഭവം അല്ല. നേരത്തെ സോളാര്‍ കേസിലും പിന്നീട് ബ്ലൂ ബ്ലാക്ക് മെയിലിങ് കേസിലും പ്രമുഖരുടെ പേരുകള്‍ പുറത്തുവന്നിരുന്നു. ഒടുവില്‍ എല്ലാം കെട്ടടങ്ങുകയായിരുന്നു.

Thiruvananthapuram, Mobile Phone, Police, Kochi, Flat, Kerala.


Also Read:
അവരെന്നെ ചുവപ്പണിയിച്ചു; താന്‍ ഇപ്പോഴും ലീഗുകാരനാണെന്ന് മഹമൂദ് മുറിയനാവി

Keywords:  Thiruvananthapuram, Mobile Phone, Police, Kochi, Flat, Kerala.