Follow KVARTHA on Google news Follow Us!
ad

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ ശമ്പളം 18,000 രൂപ, കൂടിയത് രണ്ടര ലക്ഷം രൂപ

ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. വ്യാഴ്ചയാണ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. New Delhi, National, Salary, Report,
ന്യൂഡല്‍ഹി: (www.kvartha.com 20.11.2015) ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു.വ്യാഴാഴ്ചയാണ്  കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അലവന്‍സുകള്‍ ചേര്‍ക്കുമ്പോള്‍ ശമ്പളത്തില്‍ ആകെ 23.55 ശതമാനത്തിന്റെ വര്‍ധനയാണുണ്ടാകുക.

 ക്ഷാമബത്തയില്‍ 63 ശതമാനത്തിന്റെ വളര്‍ച്ചയുണ്ട്. ഏറ്റവും കുറഞ്ഞ ശമ്പളം 18,000
രൂപയായിരിക്കും. ഉദ്യോഗസ്ഥ തലത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം 2,25,000 രൂപയാണ്. കാബിനറ്റ് സെക്രട്ടറി റാങ്കിലുള്ളവര്‍ക്ക് 2,50,000 രൂപയാണ് പുതിയ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. ജസ്റ്റിസ് എ കെ മാഥൂര്‍ അധ്യക്ഷനായ കമ്മീഷനാണ് പുതുക്കിയ ശമ്പളം നിശ്ചയിച്ചത്.

 New Delhi, National, Salary, Report.


Keywords:  New Delhi, National, Salary, Report.