Follow KVARTHA on Google news Follow Us!
ad

44 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ജോണ്‍സണ്‍ ആദ്യം കണ്ട കാഴ്ചകള്‍; ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി നടക്കുന്നവര്‍ ശരിക്കും ആരാണ്?

25ാം വയസില്‍ അറസ്റ്റിലായപ്പോള്‍ തുടങ്ങിയ ജയില്‍ ജീവിതം. ഇപ്പോള്‍ 44 വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഓട്ടിസ് ജോണ്‍സണ്‍ ശരിക്കും അത്ഭുതത്തിലാണ്. Al Jazeera has created a short video featuring Otis Johnson - an American who went to jail aged 25 and was released 44 years later, aged 69.
(www.kvartha.com 27.11.2015) 25ാം വയസില്‍ അറസ്റ്റിലായപ്പോള്‍ തുടങ്ങിയ ജയില്‍ ജീവിതം. ഇപ്പോള്‍ 44 വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഓട്ടിസ് ജോണ്‍സണ്‍ ശരിക്കും അത്ഭുതത്തിലാണ്. മാറിയ ലോകം... തീര്‍ത്തും പുതിയ മനുഷ്യര്‍... സങ്കല്‍പ്പത്തില്‍പ്പോലും ആലോചിക്കാത്ത വിധത്തിലാണ് ലോകം മാറിമറിഞ്ഞിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറിലെ ഒരു വഴിയോര ഹോട്ടലില്‍ ഇരുന്ന് ഓട്ടിസ് ജോണ്‍സണ്‍ സംസാരിക്കുന്ന വീഡിയോ യൂട്യൂബില്‍ വലിയ ഹിറ്റാണിപ്പോള്‍.

ഇരുപത്തിയഞ്ചാം വയസില്‍ ഒരു കൊലപാതക കേസിലാണ് ഓട്ടിസ് ജോണ്‍സണ്‍ അമേരിക്കയില്‍ അറസ്റ്റിലാകുന്നത്. നീണ്ട 44 വര്‍ഷം ജയിലില്‍. കഴിഞ്ഞ ദിവസമാണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ജോണ്‍ പുറത്തിറങ്ങിയത്. എഴുപതുകളില്‍ താന്‍ കണ്ട ലോകം വളരെയേറെ മാറിയിരിക്കുന്നുവെന്ന് ജോണ്‍സണ്‍ തിരിച്ചറിഞ്ഞു. ടൈം സ്‌ക്വയറിലെ ഹോട്ടലില്‍ ഇരുന്ന് അദ്ദേഹമിതു വിശദീകരിക്കുകയും ചെയ്യുന്നു. മൊബൈല്‍ ഫോണ്‍ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകളാണ് ജോണ്‍സണെ അത്ഭുതപ്പെടുത്തുന്നത്. ചെവിയില്‍ വയര്‍ തിരുകി നടക്കുന്നവരെ കണ്ടപ്പോള്‍ സിഐഎ ഏജന്റുമാരാണെന്ന് താന്‍ ആദ്യം വിചാരിച്ചതെന്നു പറയുന്നു ജോണ്‍സണ്‍.

കൂടുതല്‍ സൂക്ഷിച്ചു നോക്കിയപ്പോള്‍ മിക്കവരുടെയും ചെവിയില്‍ ഒരു വയര്‍ കണ്ടെത്തി. മൊബൈല്‍ ഫോണില്‍ പാട്ട് ആസ്വദിക്കാനാണ് വയര്‍ ചെവിയില്‍ തിരുകിയതെന്ന് പിന്നീടാണ് മനസിലാകുന്നത്. സ്വയം സംസാരിക്കുന്ന നിരവധി പേരെയാണ് തെരുവില്‍ കണ്ടത്. ഇയര്‍ഫോണ്‍ ഉപയോഗിച്ച് ഫോണില്‍ സംസാരിക്കുകയാണെന്നു മനസിലാക്കാനും സമയമെടുത്തു.

ഫോണിലൂടെ മറ്റാരോടോ ആണ് അവര്‍ സംസാരിക്കുന്നതെന്ന് ജോണ്‍സണ് ആദ്യം തിരിച്ചറിഞ്ഞതേയില്ല. ചെവിയില്‍ വയറും തിരുകി പോകുന്ന പലര്‍ക്കും അവര്‍ എങ്ങോട്ടാണ് പോകുന്നതെന്നു പോലും അറിയില്ലെന്ന് ജോണ്‍സന്‍ പറയുന്നു. നീണ്ട ജയില്‍വാസം കുടുംബത്തില്‍ നിന്ന് ഇയാളെ അകറ്റിയിരിക്കുന്നു. ഇനിയെങ്കിലും നല്ല രീതിയില്‍ ജീവിതം നയിക്കണമെന്നാണ് ജോണ്‍സന്റെ ആഗ്രഹം. +KVARTHA World News in Malayalam



44 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ജോണ്‍സണ്‍ ആദ്യം കണ്ട കാഴ്ചകള്‍;ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി നടക്കുന്നവര്‍ ശരിക്കും ആരാണ്?Read: http://goo.gl/hpdXpd
Posted by Kvartha World News on Friday, November 27, 2015
SUMMARY: Al Jazeera has created a short video featuring Otis Johnson - an American who went to jail aged 25 and was released 44 years later, aged 69. He talks about how strange it was to essentially time travel - entering a world which had changed so much from the one he knew and discovering things like video billboards, peanut butter and jelly in a single jar, iPhones, and hands-free calls.