Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈന്‍ പെണ്‍വാണിഭം; രാഹുലിന്റെ ഫോണ്‍സംഭാഷണം പുറത്ത്, ലഭിച്ചത്, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ ചുംബന സമരനേതാവ് രാഹുല്‍ പശുപാലനെ കുടുക്കാനുള്ള Thiruvananthapuram,Phone call, Police, Wife, Facebook, Kerala,
തിരുവനന്തപുരം: (www.kvartha.com 21.11.2015) ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ ചുംബന സമരനേതാവ് രാഹുല്‍ പശുപാലനെ കുടുക്കാനുള്ള ടെലിഫോണ്‍ സംഭാഷണം പുറത്ത്. സംഭാഷണം ഇപ്പോള്‍ വാട്‌സ് ആപ്പിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനുപിന്നില്‍ ആരെന്ന കാര്യം വ്യക്തമല്ല. അതേസമയം ഫോണ്‍ സംഭാഷണത്തിലുള്ളത് രാഹുലിന്റെ ശബ്ദം തന്നെയാണോ എന്ന കാര്യം വ്യക്തമല്ല.

ദുബൈയില്‍ നിന്നും അജിത്ത് എന്നയാളുമായുള്ള ഫോണ്‍ സംഭാഷണമാണ് ചോര്‍ന്നിരിക്കുന്നത്. ഇതും ശരിയായ പേരാണോ എന്ന് വ്യക്തമല്ല. ഫോണ്‍ സംഭാഷണം സത്യമാണെങ്കില്‍ രാഹുല്‍ പശുപാലന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ അത്രയേറെ ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കാം.

കൊച്ചു സുന്ദരികള്‍' എന്ന ഫേസ്ബുക്ക് പേജുമായി രാഹുല്‍ പശുപാലന് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഫോണ്‍ സംഭാഷണത്തില്‍ രാഹുലിന് കൊച്ചുസുന്ദരികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പരാമര്‍ശങ്ങളുണ്ട്.

ജോസഫേട്ടന്‍ എന്ന ആളാണ് രാഹുലിനെ വിളിയ്ക്കാന്‍ പറഞ്ഞതെന്ന് അജിത്ത് എന്ന ആള്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ജോസഫേട്ടന്‍ തനിയ്ക്ക് വളരെ വേണ്ടപ്പെട്ട ആളാണെന്ന് രാഹുല്‍ എന്ന് പറയുന്ന ആളും സമ്മതിയ്ക്കുന്നുണ്ട്. രശ്മിയ്ക്ക് വേണ്ടിയാണ് അജിത്ത് എന്ന് പേരുള്ള ആള്‍ വിളിക്കുന്നത്. ഇക്കാര്യത്തില്‍ മറുഭാഗത്ത് നിന്ന് അനുകൂലമായ സംഭാഷണമാണ് ഉണ്ടാകുന്നത്.

രശ്മിക്ക് വേണ്ടി ഒരു ലക്ഷം രൂപ വില പറഞ്ഞെങ്കിലും പിന്നീട് നടന്ന വിലപേശലിനെ രാഹുല്‍ പരിഹസിക്കുന്നുമുണ്ട്. വിലപേശലിനൊടുവില്‍ എമ്പതിനായിരം രൂപയ്ക്ക് കരാര്‍ ഉറപ്പിക്കുകയും ചെയ്യുന്നു. രശ്മി സെലിബ്രിറ്റിയാണെന്നും അതുകൊണ്ട് പറഞ്ഞ തുക നല്‍കണമെന്നുമാണ് രാഹുല്‍ പറയുന്നത്.

എന്നാല്‍ രശ്മി നിങ്ങളുടെ ഭാര്യയാണോ എന്ന് മറുഭാഗത്തുനിന്നും ചോദിക്കുന്നുമുണ്ട്. തങ്ങള്‍ നിയമ
പ്രകാരം വിവഹിതരാണെന്നും എന്നാല്‍ ഇതൊന്നും തങ്ങളുടെ ദാമ്പത്യത്തിന് പ്രശ്‌നമല്ലെന്നുമാണ് മറുഭാഗത്ത് നിന്നുള്ള മറുപടി. എല്ലാ കാര്യങ്ങളും സേഫ് ആണ്. താനും ഭാര്യയും താമസിക്കുന്ന ഫ്‌ലാറ്റിലേയ്ക്ക് വന്നാല്‍ മതിയെന്നും താങ്കള്‍ അതിഥിയായിരിയ്ക്കും എന്നും പറയുന്നുണ്ട്.

കൊച്ചു സുന്ദരി ഫേസ്ബുക്ക് പേജില്‍ കണ്ട കുട്ടികളെ കുറിച്ചും അജിത്ത് എന്ന് പറയുന്ന ആള്‍ ചോദിക്കുന്നുണ്ട്. അപ്പോള്‍ മറ്റൊരു സൈറ്റിനെ കുറിച്ചും രാഹുല്‍ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ പോലീസ് അതിന്റെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിച്ചുവരികയാണ്.

Also Read:
ചെറുവത്തൂര്‍ കാടങ്കോട് സ്വദേശി മുംബൈയില്‍ ട്രെയിന്‍ തട്ടി മരിച്ചു

Keywords: Thiruvananthapuram,Phone call, Police, Wife, Facebook, Kerala.

വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ കുട്ടിക്ക് സൗദി വ്യവസായി ലെക്‌സസ് കാര്‍ സമ്മാനം നല്‍കിhttp://goo.gl/5w8LKk
Posted by Kvartha World News on Thursday, November 26, 2015