Follow KVARTHA on Google news Follow Us!
ad

യു എസില്‍ ഓണ്‍ലൈന്‍ ക്ലാസ് റൂം; സുക്കര്‍ബര്‍ഗ് നല്‍കിയത് 20 മില്യണ്‍ ഡോളര്‍

യു.എസിലെ ക്ലാസ്‌റൂമുകള്‍ ഓണ്‍ലൈനാക്കാന്‍ ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് Students, Teacher, Complaint, Salary, World,
സാന്‍ഫ്രാന്‍സിസ്‌കോ: (www.kvartha.com 20.11.2015) യു.എസിലെ ക്ലാസ്‌റൂമുകള്‍ ഓണ്‍ലൈനാക്കാന്‍ ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നല്‍കിയത് 20 മില്യണ്‍ ഡോളര്‍. യു.എസിലെ സ്‌കൂളുകളുടെ ഉന്നമനത്തിനായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന എഡ്യൂക്കേഷന്‍ സൂപ്പര്‍ ഹൈവേ എന്ന സംഘടനയ്ക്കാണ് സുക്കര്‍ബര്‍ഗ് സംഭാവന കൈമാറിയത്.

ഇവിടെ ക്ലാസ്‌റൂമുകളിലെ ഇന്റര്‍നെറ്റിന് വേഗത കുറവാണ്. ഇതേക്കുറിച്ച് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പരാതിയുമുണ്ട്. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുക്കര്‍ബര്‍ക്ക് പ്രതികരിച്ചു.

സ്വപ്രയത്‌നത്താല്‍ കോടീശ്വരന്മാരായവരുടെ പട്ടികയില്‍ ഒന്നാമനാണ് മുപ്പതുകാരനായ മാര്‍ക്
ഏലിയറ്റ് സുക്കര്‍ബര്‍ഗ്. മുപ്പത്തിമൂവായിരം കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഇതോടെ ലോകത്ത് ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന കമ്പനിമേധാവി എന്ന ബഹുമതിയും സക്കുര്‍ബര്‍ഗ് സ്വന്തമാക്കിയിരിക്കയാണ്. ഒരുവര്‍ഷം 14,000 കോടി രൂപയിലും അധികമാണ് ഇദ്ദേഹത്തിന്റെ ശമ്പളം.

Mark Zuckerberg Donates $20 Million to Internet Initiative, Students, Teacher, Complaint, Salary, World.