Follow KVARTHA on Google news Follow Us!
ad

രാഹുലിന്റേയും രശ്മിയുടേയും ഫ്ലാറ്റിലെ കാഴ്ച കണ്ട് പോലീസ് ഞെട്ടി

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് അറസ്റ്റിലായ ചുംബന സമര നേതാക്കളായ രാഹുല്‍ Thiruvananthapuram, Custody, Muslim Facebook, Kerala,
തിരുവനന്തപുരം: (www.kvartha.com 19.11.2015) ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് അറസ്റ്റിലായ ചുംബന സമര നേതാക്കളായ രാഹുല്‍ പശുപാലന്റെയും രശ്മി നായരുടേയും എറണാകുളം തൃക്കാക്കരയിലെ ഫ്‌ളാറ്റില്‍ പോലീസിന്റെ റെയ്ഡ്. റെയ്ഡ് നടത്തിയ പോലീസിന് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പ്യൂട്ടര്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ ഈ കംപ്യൂട്ടറാണ് ഉപയോഗിച്ചത് എന്നാണ് പോലീസ് കരുതുന്നത്. ഒരു ടാബും പോലീസിന് കിട്ടിയിട്ടുണ്ട്

റെയ്ഡ് നടത്തിയ പോലീസുകാര്‍ ഇവരുടെ ഫ്ലാറ്റിലെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കയാണ്.
അച്ചടക്കമില്ലാത്ത ജീവിതമാണ് ദമ്പതികള്‍ നയിച്ചിരുന്നത് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഫഌറ്റിലെ ദൃശ്യങ്ങള്‍. കഴുകാത്ത പാത്രങ്ങളും ഒഴിഞ്ഞ മദ്യക്കുപ്പികളുമാണ് ഫഌറ്റില്‍ നിറയെ. മാത്രമല്ല ഉപയോഗിച്ച് വലിച്ചെറിഞ്ഞ തുണികള്‍ വീടിന്റെ ഓരോ മൂലയിലും ഉണ്ടായിരുന്നു. മുഴുവന്‍ കഴിക്കാതെ വെച്ച ഭക്ഷണം വേറെയും, പാര്‍സല്‍ ഭക്ഷണവുമുണ്ട് .

രാഹുല്‍ പശുപാലനെയും രശ്മി നായരെയും അറസ്റ്റ് ചെയ്ത് 12 മണിക്കൂര്‍ കഴിഞ്ഞാണ് കൊച്ചി സിറ്റി
ഷാഡോ പോലീസും തൃക്കാക്കര പോലീസും സംയുക്തമായി ചേര്‍ന്ന് ഇരുവരുടെയും ഫഌറ്റ് റെയ്ഡ് ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് റെയ്ഡ്. ഇന്റര്‍നെറ്റ് സംവിധാനം ഓഫ് ചെയ്യാത്തതിനാല്‍ നിലയ്ക്കാതെ മെസ്സേജുകള്‍ അയച്ചിരുന്ന ഒരു ടാബും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇരുവരുടേയും യഥാര്‍ത്ഥമുഖം തിരിച്ചറിഞ്ഞെന്ന മട്ടിലുള്ള അസഭ്യങ്ങളായിരുന്നു ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും വന്ന സന്ദേശങ്ങളില്‍ അധികവും. കേട്ട വാര്‍ത്തകളൊന്നും വിശ്വസിക്കാനാകാതെ വാസ്തവം അറിയാനുള്ള ചില സന്ദേശങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു.
+KVARTHA World News in Malayalam

Kochi police raid Rahul Pasuplans flat in Thrikkakara and seized his personal computer, Thiruvananthapuram, Custody, Muslim Facebook, Kerala.



Also Read:
എന്‍മകജെ പഞ്ചായത്തില്‍ ബി ജെ പിയിലെ രൂപവാണി ഭട്ട് നറുക്കെടുപ്പിലൂടെ പ്രസിഡന്റായി

Keywords: Kochi police raid Rahul Pasuplans flat in Thrikkakara and seized his personal computer, Thiruvananthapuram, Custody, Muslim Facebook, Kerala.

വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ കുട്ടിക്ക് സൗദി വ്യവസായി ലെക്‌സസ് കാര്‍ സമ്മാനം നല്‍കിhttp://goo.gl/5w8LKk
Posted by Kvartha World News on Thursday, November 26, 2015