Follow KVARTHA on Google news Follow Us!
ad

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍. കിസ് ഓഫ് ലൗ സമരത്തില്‍ പങ്കെടുത്ത രണ്ടു പേരുടെ അറസ്റ്റ് ആസമരത്തിനെതിരെയാക്കുന്നതില്‍ അര്‍ത്ഥമില്ല.Ramesh Chennithala, Love, Thiruvananthapuram, Kerala, Online,
തിരുവനന്തപുരം: (www.kvartha.com 20.11.2015) ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍. കിസ് ഓഫ് ലൗ സമരത്തില്‍ പങ്കെടുത്ത രണ്ടു പേരുടെ അറസ്റ്റ് ആ സമരത്തിനെതിരെയാക്കുന്നതില്‍ അര്‍ത്ഥമില്ല.

രാഹുല്‍ പശുപാലനും ഭാര്യ രശ്മി നായരും ചുംബന സമരം മറയാക്കി പെണ്‍വാണിഭം നടത്തിയെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് ആധാരമായ തെളിവുകള്‍ അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറണമെന്നും കിസ് ഓഫ് ലൗ കൂട്ടായ്മ ആവശ്യപ്പെട്ടു.

നിരവധി പേരുടെ കൂട്ടായ്മയാണ് കിസ് ഓഫ് ലൗ. അതില്‍ ഒരംഗം മാത്രമാണ് രാഹുല്‍. അതിനാല്‍ രാഹുല്‍ പശുപാലിന്റെ അറസ്റ്റിനെ കിസ് ഓഫ് ലൗവുമായി കൂട്ടികുഴക്കേണ്ടതില്ലെന്നും കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.


Keywords: Ramesh Chennithala, Love, Thiruvananthapuram, Kerala, Online.