Follow KVARTHA on Google news Follow Us!
ad

അധികാരമേറ്റെങ്കിലും ഭരണം നടത്താന്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള അനുമതി തേടി കാരായിമാര്‍ വീണ്ടും കോടതിയിലേക്‌

കണ്ണൂര്‍: (www.kvartha.com 19.11.2015) ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാരായി രാജനും തലശേരി നഗരസഭാ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കാരായി ചന്ദ്രശേഖരനും അധികാരമേറ്റെങ്കിലും ഭരണം നടത്താന്‍ ജില്ലയില്‍ പ്രവേശിക്കണെമെങ്കില്‍ കോടതി കനിയണം. ഫസല്‍ വധക്കേസ് പ്രതികളായ ഇവര്‍ക്ക് ജില്ലയില്‍ പ്രവേശിക്കാനുള്ള അനുമതിക്കായി സി പി എം കോടതിയെ സമീപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ് കാരായിമാര്‍ക്ക് എറണാകുളം സിബിഐ കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. അധികാരമേറ്റതിനാല്‍ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കാന്‍ കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന വാദമുയര്‍ത്തിയാവും കാരായിമാര്‍ കോടതിയെ സമീപിക്കുക. മുമ്പ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി കണ്ണൂരില്‍ പ്രവേശിക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ക്കു നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനായി രണ്ടു ദിവസത്തെ ഇളവു നല്‍കി. പിന്നീടു വോട്ടു രേഖപ്പെടുത്താനും വോട്ടെണ്ണലിനും സത്യപ്രതിജ്ഞയ്ക്കുമെല്ലാം കോടതി അനുമതി നല്‍കി. അതിനാല്‍ ഇത്തവണയും കോടതി അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 Kannur, Kerala, Fasal murder case,  Karayi Chandra shekaran,  Karayi  Rajan


Keywords :  Kannur, Kerala, Fasal murder case,  Karayi Chandra shekaran,  Karayi  Rajan