Follow KVARTHA on Google news Follow Us!
ad

ഐസിസിനെ തുരത്താന്‍ ലോകരാഷ്ട്രങ്ങള്‍ ഒരുമിക്കുന്നു?

ഐസിസിനെ തുരത്താന്‍ ലോകരാഷ്ട്രങ്ങള്‍ ഒരുമിക്കുന്നതായി റിപോര്‍ട്ട്. രാജ്യാന്തര മാധ്യമമായ 'ദി ഇന്‍ഡിപെന്‍ഡന്റ്' ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐസിസിനെതിരെ പൊWorld, United Nations, common war,
ജനീവ: (www.kvartha.com 20.11.2015) ഐസിസിനെ തുരത്താന്‍ ലോകരാഷ്ട്രങ്ങള്‍ ഒരുമിക്കുന്നതായി റിപോര്‍ട്ട്. രാജ്യാന്തര മാധ്യമമായ 'ദി ഇന്‍ഡിപെന്‍ഡന്റ്' ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐസിസിനെതിരെ പൊതുയുദ്ധം പ്രഖ്യാപിക്കാനും ഐക്യരാഷ്ട്രസഭയിലെ അംഗങ്ങള്‍ ഒരുങ്ങുന്നതായാണ് റിപോര്‍ട്ടില്‍ സൂചന നല്‍കുന്നത്. ഐസിസിന്റെ അക്രമത്തിലും ഭീഷണിയിലും പൊറുതിമുട്ടിയിരിക്കുകയാണ് ലോകരാഷ്ട്രങ്ങള്‍.

കഴിഞ്ഞ വെള്ളിയാഴ്ച ഐസിസിന്റെ ആക്രമണത്തില്‍ പാരിസില്‍ 129 പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം റഷ്യന്‍ വിമാനം ഈജിപ്തില്‍ വെച്ച് തകര്‍ത്ത സംഭവവുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ചൈനീസ്, നോര്‍വീജിയന്‍ ബന്ദികളെ ഐസിസ് വധിച്ചിരുന്നു. സംഘടനയുടെ ഇംഗ്ലീഷ് ഭാഷ മാഗസിനായ ദാബിഖ് ആണ് ബന്ദികള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിത്രങ്ങള്‍ അടക്കമുള്ള റിപോര്‍ട്ട് പുറത്തുവിട്ടത്.

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ സൈബര്‍ യുദ്ധം പ്രഖ്യാപിച്ച് ഹാക്കിങ് നെറ്റ് വര്‍ക്കായ അനോണിമസ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഫ്രഞ്ച് ഭാഷയിലാണ് ഈ സന്ദേശം. യൂട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയിലായിരുന്നു യുദ്ധം പ്രഖ്യാപിച്ചത്.
World, United Nations, common war, Isis: World powers plan United Nations Security Council resolution to declare war against group in Iraq and Syria.

SUMMARY: World powers are poised to forge a single resolution at the United Nations Security Council to declare a common war against Isis and “eradicate” jihadists in Iraq and Syria, The Independent understands.

The attacks in Paris as well as the downing of the Russian jet over the Sinai Peninsula have galvanised a hitherto divided Security Council.

Keywords: World, United Nations, common war, Isis: World powers plan United Nations Security Council resolution to declare war against group in Iraq and Syria.