Follow KVARTHA on Google news Follow Us!
ad

എയര്‍ഹോസ്റ്റസിനോട് മോശമായി പെരുമാറി; ഹിന്ദു മഹാസഭ നേതാവടക്കം 3 പേര്‍ അറസ്റ്റില്‍

എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ഹിന്ദു മഹാസഭ നേതാവടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍ നിന്നും ചെന്നൈയ്ക്ക് തിരിച്ച വിമാനത്തിലെ A Hindu Mahasabha leader along with two other lawyers, who were allegedly in an inebriated state, have been arrested on charges of harassing the crew and
ചെന്നൈ: (www.kvartha.com 20/11/2015) എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ഹിന്ദു മഹാസഭ നേതാവടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍ നിന്നും ചെന്നൈയ്ക്ക് തിരിച്ച വിമാനത്തിലെ എയര്‍ഹോസ്റ്റസിനോടാണിവര്‍ മര്യാദയില്ലാതെ പെരുമാറിയത്.

സെന്തില്‍ കുമാര്‍, രാജ എന്നിവര്‍ പെരുന്ദുരൈ സ്വദേശികളാണ്. ഇരുവരും അഭിഭാഷകര്‍ കൂടിയാണ്. അറസ്റ്റിലായ മൂന്നാം പ്രതി സുഭാഷ് സ്വാമിനാഥന്‍ ട്രിച്ചി സ്വദേശിയാണ്. തമിഴ്‌നാട് യൂണിറ്റ് അഖില ഭാരത ഹിന്ദു മഹാസഭയുടെ വൈസ് പ്രസിഡന്റാണിദ്ദേഹം.
മൂവരേയും 14 ദിവസത്തേയ്ക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

ബുധനാഴ്ച രാത്രി 10 മണിക്കാണ് മൂവരും ചൈന്നൈയ്ക്ക് തിരിക്കാനായി ഇന്‍ഡിഗോ വിമാനത്തില്‍ കയറിയത്. വിമാനം പറന്നുയരുന്നതിന് മുന്‍പ് പ്രതികളില്‍ ഒരാള്‍ എയര്‍ ഹോസ്റ്റസിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തി. ഹോസ്റ്റസ് ഇത് എതിര്‍ത്തതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. യാത്രക്കാരും എയര്‍ഹോസ്റ്റസിനൊപ്പം നിന്നു. ഇതോടെ പൈലറ്റ് എത്തുകയും വിഷയം എയര്‍പോര്‍ട്ട് അധികൃതരെ അറിയിക്കുകയും ചെയ്തു. പോലീസെത്തിയാണ് മൂവരേയും വിമാനത്തില്‍ നിന്നും അറസ്റ്റ് ചെയ്ത് നീക്കിയത്.



SUMMARY: A Hindu Mahasabha leader along with two other lawyers, who were allegedly in an inebriated state, have been arrested on charges of harassing the crew and passengers of a Chennai-bound flight before it was to take off from here last night.