Follow KVARTHA on Google news Follow Us!
ad

മരിയ ഷറപ്പോവയെ വിട്ട് ടെന്നിസ് താരം ഗ്രിഗര്‍ ദിമിത്രോവ് പോപ് താരവുമായി പ്രണയത്തില്‍?

ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമിള്‍ട്ടണുമായുളള നീണ്ട നാളെത്തെ പ്രണയം അവസാനിപ്പിച്ചു പോപ്പ് താരം നിക്കോള്‍ ഷര്‍സിംഹര്‍ മറ്റൊരു പ്രണയത്തില്‍. After parting ways with long-term love Lewis Hamilton in February, pop star Nicole Scherzinger is reportedly dating tennis player Grigor Dimitrov.
(www.kvartha.com 20.11.2015) ഫോര്‍മുല വണ്‍ താരം ലൂയിസ് ഹാമിള്‍ട്ടണുമായുളള നീണ്ട നാളെത്തെ പ്രണയം അവസാനിപ്പിച്ചു പോപ്പ് താരം നിക്കോള്‍ ഷര്‍സിംഹര്‍ മറ്റൊരു പ്രണയത്തില്‍. ടെന്നിസ് താരവും മരിയ ഷറപ്പോവയുടെ മുന്‍ കാമുകനുമായ ഗ്രിഗര്‍ ദിമിത്രോവാണ് ഇവരുടെ പുതിയ കാമുകന്‍. ജൂലൈയിലാണ് മുന്‍ പുസികാറ്റ് ഡോള്‍സ് ഗായിക ബള്‍ഗേറിയന്‍ താരം ദിമിത്രോവുമായി പ്രണയത്തിലാവുന്നത്.
       
ഇരുവരും തമ്മില്‍ ചുറ്റിക്കറങ്ങി നടക്കുകയാണെങ്കിലും പാപ്പരാസികളുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങള്‍ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിയുന്നതിന് ഇരുവര്‍ക്കും താത്പര്യമില്ലെന്നും ഫിമെയില്‍ഫസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഹാമിള്‍ട്ടണ്‍ നിക്കോളിനെ പിരിയാന്‍ തയാറല്ലെന്നും, കുറച്ച് ദിവസങ്ങളായി ഹാമിള്‍ട്ടണ്‍ നിക്കോളിനെ കണ്ടു സംസാരിക്കാന്‍ ശ്രമിക്കുന്നതായും പാപ്പരാസി റിപ്പോര്‍ട്ടുണ്ട്.

After parting ways with long-term love Lewis Hamilton in February, pop star Nicole Scherzinger is reportedly dating tennis player Grigor Dimitrov.
   

SUMMARY: After parting ways with long-term love Lewis Hamilton in February, pop star Nicole Scherzinger is reportedly dating tennis player Grigor Dimitrov.

The former Pussycat Dolls singer has been secretly dating Bulgarian Grigor since he split from fellow tennis star Maria Sharapova in July, reported Femalefirst.