Follow KVARTHA on Google news Follow Us!
ad

ക്ലാസ് മുറിയില്‍ മദ്യപാനം : 4 പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി

ക്ലാസ് മുറിയില്‍ വെച്ച് മദ്യപിച്ച സംഭവത്തില്‍ നാല് പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കിMedia, Teacher, hospital, Treatment, Rain, National,
നാമക്കല്‍: (www.kvartha.com 24.11.2015) ക്ലാസ് മുറിയില്‍ വെച്ച് മദ്യപിച്ച സംഭവത്തില്‍ നാല് പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്നും പുറത്താക്കി. തമിഴ്‌നാട്ടിലെ നാമക്കലിലെ തൃച്ചങ്കോട് സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെയാണ് ക്ലാസ് മുറിയില്‍ വെച്ച് മദ്യപിച്ചതിന് പുറത്താക്കിയത്.

ചീഫ് എജ്യുക്കേഷണല്‍ ഓഫീസര്‍ എസ് ഗോപിദാസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികളെ പുറത്താക്കിയതെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാത്ത ഒരു അധ്യാപിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നവംബര്‍ 16 നാണ് പുറത്താക്കലിന് ഇടയാക്കിയ സംഭവം നടന്നത്. കനത്ത മഴയെത്തുടര്‍ന്ന് പ്രധാനാധ്യാപികയായ കൃഷ്ണവേണി സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. അന്ന് നടത്താനിരുന്ന പരീക്ഷകളെല്ലാം നവംബര്‍ 21 ലേക്ക് മാറ്റിവെക്കുകയും ചെയ്തു.

എന്നാല്‍ കംപ്യൂട്ടര്‍ സയന്‍സ്, ബിസിനസ് മാത്തമാറ്റിക്‌സ് എന്നീ ക്ലാസുകളിലെ 11 കുട്ടികള്‍
അവധിയായിട്ടും അന്ന് സ്‌കൂളിലെത്തിയിരുന്നു. ഇവരുടെ കൂട്ടത്തിലെ ഒരാളുടെ പിറന്നാള്‍ ആഘോഷിക്കുകയായിരുന്നു ഉദ്ദേശം. ശീതളപാനീയത്തിന്റെ കുപ്പിയില്‍ ബിയര്‍ കൊണ്ടുവന്ന് ക്ലാസ് മുറിയില്‍ ഇരുന്ന് കുടിക്കുകയായിരുന്നു.

മദ്യലഹരിയില്‍ ക്ലാസ് ടീച്ചറാണ് കുട്ടികളെ പിടികൂടിയത്. തുടര്‍ന്ന് പ്രധാനാധ്യാപികയെ വിവരം അറിയിക്കുകയും ചെയ്തു. കുട്ടികളെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ നാല് കുട്ടികള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഏഴ് കുട്ടകളാണ് ആകെ ഉണ്ടായിരുന്നത്. എന്നാല്‍ മദ്യപിച്ച കുട്ടികളെ മാത്രമാണ് സ്‌കൂളില്‍ നിന്നും പുറത്താക്കിയതെന്ന് അധ്യാപിക പറഞ്ഞു.

Four girls dismissed from TN school for drinking beer in classroom, Media, Teacher, hospital, Treatment, Rain, National.


Also Read:
സി ബി എസ് ഇ ദേശീയ നീന്തല്‍ മത്സരത്തില്‍ ലിയാനയ്ക്ക് ദേശീയ റെക്കാര്‍ഡോടെ ഇരട്ടസ്വര്‍ണം

Keywords: Four girls dismissed from TN school for drinking beer in classroom, Media, Teacher, hospital, Treatment, Rain, National.