Follow KVARTHA on Google news Follow Us!
ad

ദേരയില്‍ വന്‍ അഗ്‌നിബാധ; മെട്രോ ഗ്രീന്‍ ലൈന്‍ സ്തംഭിച്ചു

മുറഖബത് പോലീസ് സ്‌റ്റേഷന് സമീപമുള്ള റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗില്‍ വന്‍ അഗ്‌നിബാധ. തിങ്കളാഴ്ച വൈകിട്ടാണ് അഗ്‌നിബാധയുണ്ടായത്. സലാഹുദ്ദീന്‍ UAE, Deira, Fire, Metro
ദേര: (www.kvartha.com 23.11.2015) മുറഖബത് പോലീസ് സ്‌റ്റേഷന് സമീപമുള്ള റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗില്‍ വന്‍ അഗ്‌നിബാധ. തിങ്കളാഴ്ച വൈകിട്ടാണ് അഗ്‌നിബാധയുണ്ടായത്. സലാഹുദ്ദീന്‍ റോഡിന്റെ ഇരു ഭാഗവും ദുബൈ പോലീസ് അടച്ചു. വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സമാന്തര പാതകള്‍ സ്വീകരിക്കണമെന്നും പോലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അറിയിപ്പുണ്ടായത്.

ഷാര്‍ജയില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ ദുബൈ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപമെത്തുമ്പോള്‍ ഗലദരി ജംഗ്ഷനില്‍ നിന്നും ഡൈവേര്‍ട്ട് ചെയ്യണമെന്ന് സെയ്ദ് മഖ്ബൂല്‍ ട്വീറ്റ് ചെയ്തു. അഗ്‌നിബാധയുള്ള കെട്ടിടത്തിന് മുന്‍പില്‍ ജനങ്ങള്‍ തടിച്ചുകൂടി നില്‍ക്കരുതെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.

വൈകിട്ട് 5.45ഓടെയാണ് അഗ്‌നിബാധ ഉണ്ടായതെന്നും സിവില്‍ ഡിഫന്‍സ് ടീമുകള്‍ അഗ്‌നി അണയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ദുബൈ സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതൊരു റെസിഡന്‍ഷ്യല്‍ കെട്ടിടമാണ്. നാലു നിലകളെ അഗ്‌നിബാധ സാരമായി ബാധിച്ചിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല.

ദുബൈ മെട്രോയുടെ ഗ്രീന്‍ ലൈന്‍ അടച്ചതായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. സലാഹുദ്ദീന്‍, അബൂ ബക്കര്‍ സ്‌റ്റേഷനുകള്‍ക്കിടയില്‍ അഗ്‌നിബാധയെ തുടര്‍ന്ന് മെട്രോ ഗ്രീന്‍ ലൈന്‍ അടച്ചതായാണ് ട്വീറ്റ്.


SUMMARY: A major fire broke out in a residential building near Muraqqabat Police Station on Monday evening.

Keywords: UAE, Deira, Fire, Metro.