Follow KVARTHA on Google news Follow Us!
ad

ദുബൈ മാളില്‍ പരസ്യമായി ചുംബിച്ചതിന്റെ പേരില്‍ വിവാഹിതരാകേണ്ടി വന്ന ഹതഭാഗ്യര്‍!

ദുബൈ: (www.kvartha.com 27.11.2015) ബര്‍ ദുബൈ ഷോപ്പിംഗ് മാളില്‍ പരസ്യമായി ചുംബിച്ചതിന്റെ പേരില്‍ കേസിലകപ്പെട്ട ദമ്പതികള്‍ വിവാഹിതരായി. Couple caught publicly kissing in mall in Dubai get married
ദുബൈ: (www.kvartha.com 27.11.2015) ബര്‍ ദുബൈ ഷോപ്പിംഗ് മാളില്‍ പരസ്യമായി ചുംബിച്ചതിന്റെ പേരില്‍ കേസിലകപ്പെട്ട ദമ്പതികള്‍ വിവാഹിതരായി. ഇക്കഴിഞ്ഞ മേയിലാണ് ഇരുവരും പരസ്യമായി ചുംബിച്ചത്. ഷോപ്പുടമയുടെ പരാതിയിലാണ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

ഇറാനിയന്‍ പൗരനും സൗത്ത് ആഫ്രിക്കന്‍ പൗരയുമായ ദമ്പതികളാണ് പരസ്യമായി അശ്ലീല പ്രകടനം നടത്തിയതിന്റെ പേരില്‍ ജയിലിലായത്. ദമ്പതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

അപ്പീല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിക്കൊപ്പം പ്രതികള്‍ വിവാഹസര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ നിന്നും തടിയൂരാന്‍ പലരും വിവാഹിതരാകുന്നത് ഇവിടെ പതിവാണെന്ന് പ്രമുഖ അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തുന്നു. +KVARTHA World News in Malayalam

Kissing, Public, UAE, Dubai, Ties Knot,


SUMMARY: Dubai: A couple who were kissing publicly in a mall here tied the knot, hoping to prove their innocence.

Keywords: Kissing, Public, UAE, Dubai, Ties Knot,