Follow KVARTHA on Google news Follow Us!
ad

വിവാഹത്തിന് ഒരുമാസം മുമ്പ് മരണം; പ്രതിശ്രുതവരന്റെ ഓര്‍മ്മയ്ക്കായി പെണ്‍കുട്ടിയുടെ വ്യത്യസ്ത ഫോട്ടോഷൂട്ട്

വിവാഹത്തിന് വെറും ഒരുമാസം ബാക്കിയിരിക്കെ പ്രതിശ്രുതവധുവിനെ തനിച്ചാക്കി വരന്‍ ഈ Washington, Marriage, Girl Friend, World,
വാഷിംഗ്ടണ്‍: (www.kvartha.com 20.11.2015) വിവാഹത്തിന് വെറും ഒരുമാസം ബാക്കിയിരിക്കെ പ്രതിശ്രുതവധുവിനെ തനിച്ചാക്കി വരന്‍ ഈ ലോകത്തോട് വിടപറഞ്ഞു. എന്നാല്‍ തന്റെ ജീവിതപങ്കാളിയാകേണ്ടിയിരുന്ന ആളെ തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ വികാരഭരിതമായ ഫോട്ടോഷൂട്ടിലൂടെ ആദരിക്കുകയാണ് ഒറ്റപ്പെട്ടുപോയ ആ പെണ്‍കുട്ടി. ലോറെന്‍ റെയ്‌നോള്‍ഡ്‌സ് എന്ന പെണ്‍കുട്ടിയാണ് ട്രസ്റ്റിന്‍ വുഡ്‌സ് എന്ന തന്റെ പ്രതിശ്രുത വരന്റെ ഓര്‍മ്മയ്ക്കായി ഫോട്ടോ ഷൂട്ട് ഒരുക്കിയിരിക്കുന്നത്.

വെള്ളഗൗണും തലയില്‍ പൂ കിരീടവും കയ്യില്‍ പൂക്കുടയുമായി രാജകുമാരിയെപ്പോലെ ഒരു വധുവിന്റെ വേഷത്തില്‍ ലോറെന്‍ ഒരുങ്ങിയിരിക്കയാണ്. എന്നാല്‍ വധുവിന്റെ മിഴികളില്‍ തിളങ്ങുന്നത് സന്തോഷത്തിനു പകരം വിഷാദമാണ്. കയ്യില്‍ ട്രസ്റ്റിന്‍ വുഡ്‌സിന്റെ ചിത്രവും പിടിച്ചിരിക്കുന്നു.

ഒന്നിച്ചുകണ്ട സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി പോയ തന്റെ ജീവിത പങ്കാളിയാകേണ്ടിയിരുന്ന കാമുകന്റെ ഓര്‍മകളില്‍ ജീവിക്കുകയാണ് ഇന്നും ലോറെന്‍. വാഷിങ്ടണ്‍ സ്വദേശിനിയായ ലോറെനിന്റെയും ട്രസ്റ്റിന്‍ വുഡ്‌സിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത് 2014 നവംബര്‍ എട്ടിനായിരുന്നു.

എന്നാല്‍ വിവാഹത്തിന് ഒരുമാസം മുമ്പ് ട്രസ്റ്റിന്‍ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു. ട്രസ്റ്റിന്‍ വുഡ്‌സിന്റെ സ്മരണയ്ക്കായി ലോറെന്‍ നടത്തിയ ഫോട്ടോഷൂട്ട് ഇപ്പോള്‍ വൈറലാകുകയാണ്. തന്റെ ദീര്‍ഘകാല സുഹൃത്തുകൂടിയായ ഫോട്ടോഗ്രാഫര്‍ സ്‌റ്റെഫാനി ജാര്‍സ്റ്റാഡിന്റെ സഹായത്തോടെയാണ് ലോറെന്‍ ഫോട്ടോഷൂട്ട് പൂര്‍ത്തീകരിച്ചത്. വീഡിയോ കാണാം.



Also Read:
അവരെന്നെ ചുവപ്പണിയിച്ചു; താന്‍ ഇപ്പോഴും ലീഗുകാരനാണെന്ന് മഹമൂദ് മുറിയനാവി




വിവാഹത്തിന് ഒരുമാസം മുമ്പ് മരണം; പ്രതിശ്രുതവരന്റെ ഓര്‍മ്മയ്ക്കായി പെണ്‍കുട്ടിയുടെ വ്യത്യസ്ത ഫോട്ടോഷൂട്ട്Read: http://goo.gl/se9KIj
Posted by Kvartha World News on Friday, November 20, 2015
Keywords: Bride Shares Memorial Photo Shoot One Year After Fiance's Death, Washington, Marriage, Girl Friend, World.