Follow KVARTHA on Google news Follow Us!
ad

നാലായിരം ദിര്‍ഹത്തിന് യുവതിയെ വിറ്റു; അജ്മാനില്‍ രണ്ട് പേര്‍ അറസ്റ്റില്‍

അജ്മാന്‍: (www.kvartha.com 25.11.2015) യുവതിയെ വില്പന നടത്തിയ രണ്ട് ബംഗ്ലാദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.UAE, Ajman, Selling, Woman,
അജ്മാന്‍: (www.kvartha.com 25.11.2015) യുവതിയെ വില്പന നടത്തിയ രണ്ട് ബംഗ്ലാദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. നാലായിരം ദിര്‍ഹത്തിനാണ് യുവതിയെ വില്പന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൈമാറ്റം നടക്കുന്ന സ്ഥലത്തെത്തിയ പോലീസ് യുവതിയെ കൂടാതെ രണ്ട് പേരേയും കൈയ്യോടെ അറസ്റ്റ് ചെയ്തു.

മറ്റൊരു ബംഗ്ലാദേശിയുടെ പക്കല്‍ നിന്നുമാണ് യുവതിയെ വാങ്ങിയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. യുവതിയെ അയാള്‍ പെണ്‍ വാണിഭത്തിനായി ഉപയോഗിച്ചുവരികയായിരുന്നു. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ നിരവധി തവണ യുവതിക്കൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്.

മനുഷ്യക്കടത്തും അവിഹിതബന്ധവുമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

UAE, Ajman, Selling, Woman,


SUMMARY: Two Bangladeshi men are on trial in Ajman after they were caught by the police selling a woman of the same nationality to a man for Dh4,000.

Keywords: UAE, Ajman, Selling, Woman,