Follow KVARTHA on Google news Follow Us!
ad

ഹജ്ജിന് പോയ മകന്റെ കിടപ്പറ ചിത്രങ്ങള്‍ കണ്ട് പിതാവ് ഞെട്ടി; ഫോട്ടോകള്‍ അയച്ചുകൊടുത്തത് മൊറോക്കോയിലുള്ള കാമുകി

മറക്കേഷ്(മൊറോക്കോ): (www.kvartha.com 11.10.2015) ഹജ്ജിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയ മകന്റെ കിടപ്പറ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയ പിതാവിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തു
മറക്കേഷ്(മൊറോക്കോ): (www.kvartha.com 11.10.2015) ഹജ്ജിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പോയ മകന്റെ കിടപ്പറ ചിത്രങ്ങള്‍ കണ്ട് ഞെട്ടിയ പിതാവിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മകന്റെ മൊറോക്കോയിലുള്ള കാമുകിയാണ് ചിത്രങ്ങള്‍ പിതാവിന് അയച്ചുകൊടുത്തത്.

ഇരുവരുടേയും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കാമുകന്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതില്‍ പ്രതിഷേധിച്ചാണ് യുവതി കാമുകന്റെ പിതാവിന് ചിത്രങ്ങള്‍ അയച്ചത്. കാമുകിയുടെ പ്രതിഷേധം മറികടന്നായിരുന്നു കാമുകന്‍ ചിത്രങ്ങളും വീഡിയോകളും അയച്ചത്.

സൗദിയില്‍ ഹജ്ജിന് പോകുന്നുവെന്ന് പറഞ്ഞായിരുന്നു കുവൈറ്റി യുവാവ് സ്വന്തം വീടുവിട്ടത്. മകന്റെ ഹജ്ജ് നിര്‍വഹണത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന പിതാവിന് മകന്റെ സ്വകാര്യ ചിത്രങ്ങളാണ് ലഭിച്ചത്.

കാമുകന്റെ ഫോണില്‍ നിന്നുമാണ് പിതാവിന്റെ ഫോണ്‍ നമ്പര്‍ കാമുകിക്ക് ലഭിച്ചത്. സദാ പത്രം റിപോര്‍ട്ട് ചെയ്ത വാര്‍ത്ത ഇതിനകം വൈറലായി കഴിഞ്ഞു.

Saudi Arabia, Kuwait, Morocco, Love,


SUMMARY: A Moroccan girl angered by her Kuwaiti boyfriend’s decision to send pictures of her to his friends waited for him to fall asleep at her flat in Morocco and then sent a photograph of him with her in bed to his father in Kuwait.

Keywords: Saudi Arabia, Kuwait, Morocco, Love,