Follow KVARTHA on Google news Follow Us!
ad

മരുഭൂമിയില്‍ 6 ദിവസം കുടുങ്ങിയ ആളുടെ ജീവന്‍ രക്ഷിച്ചത് ഉറുമ്പുകള്‍!

ലാവേര്‍ട്ടന്‍(ഓസ്‌ട്രേലിയ): (www.kvartha.com 13.10.2015) മരുഭൂമിയില്‍ കുടുങ്ങിയ ആള്‍ ജീവന്‍ നിലനിര്‍ത്തിയത് കരിയുറുമ്പിനെ തിന്ന്. Desert, Australia, Man, Trapped,
ലാവേര്‍ട്ടന്‍(ഓസ്‌ട്രേലിയ): (www.kvartha.com 13.10.2015) മരുഭൂമിയില്‍ കുടുങ്ങിയ ആള്‍ ജീവന്‍ നിലനിര്‍ത്തിയത് കരിയുറുമ്പിനെ തിന്ന്. ഒക്ടോബര്‍ 7ന് മരുഭൂമിയില്‍ കാണാതായ റെഗ് ഫോഗ്ഗെര്‍ഡി (62)യെ ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്.

ലാവേര്‍ട്ടനിലെ ഷൂട്ടേഴ്‌സ് ഷാക്ക് ക്യാമ്പിലെയ്ക്ക് പോകുന്നതിനിടയിലാണ് റെഗിന് വഴിതെറ്റി മരുഭൂമിയില്‍ അകപ്പെട്ടത്. റെഗിനെ കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റെഗിനെ പോലീസ് കണ്ടെത്തിയത്.

കാണാതായ സ്ഥലത്തുനിന്നും 15 കിമീ അകലെയായിരുന്നു റെഗിനെ കണ്ടെത്തിയത്. ഒരു മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ രണ്ട് ദിവസമായി ഇതേ മരച്ചുവട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ വാസം.

കൈയ്യില്‍ കരുതിയിരുന്ന വെള്ളം ദിവസങ്ങള്‍ക്ക് മുന്‍പേ തീര്‍ന്നിരുന്നു. പൊള്ളുന്ന ചൂടില്‍ മരച്ചുവട്ടിലുണ്ടായിരുന്ന കരിയുറുമ്പുകളാണ് റെഗിന് ഭക്ഷണമായത്.

A man missing for six days in a remote Australian desert in searing heat without water was found Tuesday after surviving by eating black ants, police said.


SUMMARY: A man missing for six days in a remote Australian desert in searing heat without water was found Tuesday after surviving by eating black ants, police said.

Keywords: Desert, Australia, Man, Trapped,