Follow KVARTHA on Google news Follow Us!
ad

തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്നും മുസ്ലീങ്ങളെ ഇറക്കിവിട്ടു; മുസ്ലീം സമുദായത്തിന്റെ വോട്ട് ആവശ്യമില്ലെന്ന് ജോഷി

പാറ്റ്‌ന: (www.kvartha.com 10.10.2015) ബീഹാര്‍ തിരഞ്ഞെടുപ്പില്‍ സമുദായ വോട്ടുകള്‍ നേടാന്‍ എന്തും ചെയ്യാന്‍ തയ്യാറായി സ്ഥാനാര്‍ത്ഥികള്‍.Bihar Assembly Elections, BJP, Criminal convicts, Candidates,
പാറ്റ്‌ന: (www.kvartha.com 10.10.2015) ബീഹാര്‍ തിരഞ്ഞെടുപ്പില്‍ സമുദായ വോട്ടുകള്‍ നേടാന്‍ എന്തും ചെയ്യാന്‍ തയ്യാറായി സ്ഥാനാര്‍ത്ഥികള്‍. ബീഹാറിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പ്രദീപ് ജോഷി തിരഞ്ഞെടുപ്പ് യോഗത്തില്‍ നിന്നും മുസ്ലീങ്ങളെ ഇറക്കി വിട്ടു. മുസ്ലീങ്ങളുടെ വോട്ട് ആവശ്യമില്ലെന്നും ജോഷി വ്യക്തമായി പറഞ്ഞു.

ബിജെപി സ്ഥാനാര്‍ത്ഥിയല്ലെങ്കിലും ബിജെപിയേക്കാള്‍ തീവ്ര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് ജോഷി. ബിജെപി നേതാക്കള്‍ പോലും ജോഷിയെ വര്‍ഗീയ വാദിയെന്നാണ് വിളിക്കുന്നത്.

2005ലാണ് പ്രദീപ് ജോഷി ശ്രദ്ധേയനാകുന്നത്. അന്ന് ആര്‍ജെഡി നേതാവും മുന്‍ മന്ത്രിയുമായ ഇല്യാസ് ഹുസൈനെ 43,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോഷി നിയമസഭയിലെത്തിയത്. 2010ലെ ഒരു ക്രിമിനല്‍ കേസില്‍ പ്രതിയാണ്‍് ഇയാള്‍. ജോഷിയുടെ ഭാര്യ ജ്യോതി രശ്മിയും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചിരുന്നു.

രാഷ്ടീയ സേവാ ദള്‍ അംഗമായ ജോഷി ഇത്തവണ സ്വതന്ത്രനായാണ് മല്‍സരിക്കുന്നത്.

SUMMARY: Bihar: Pradeep Joshi, an independent candidate in Bihar election asked the Muslims to leave the meeting which he convened to canvas the voters. He clearly told that he does not need Muslim votes.

Keywords: Bihar Assembly Elections, BJP, Criminal convicts, Candidates,