Follow KVARTHA on Google news Follow Us!
ad

ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാം? 50 ലൈന്‍ ഹൈവേയില്‍ ആയിരക്കണക്കിന് കാറുകള്‍ കുടുങ്ങി

ബീജിംഗ്: (www.kvartha.com 08.10.2015) ഓരോ ദിവസത്തേയും നഗര യാത്രകളില്‍ പലരും പരാതി പറയുന്ന ഒന്നാണ് ഗതാഗത സ്തംഭനം. China, Traffic Jam, National Day,
ബീജിംഗ്: (www.kvartha.com 08.10.2015) ഓരോ ദിവസത്തേയും നഗര യാത്രകളില്‍ പലരും പരാതി പറയുന്ന ഒന്നാണ് ഗതാഗത സ്തംഭനം. എന്നാല്‍ ചൈനയിലെ ഒരു ടോള്‍ ബൂത്തിലുണ്ടായ ട്രാഫിക് ജാം കണ്ടാല്‍ നമ്മള്‍ ഇനി ഈ പരാതി പറയില്ല. ആയിരക്കണക്കിന് കാറുകളാണ് ഇവിടെ മണിക്കൂറുകളോളം കെട്ടികിടന്നത്.

ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങിയവരാണ് ബ്ലോക്കില്‍ കുടുങ്ങിയത്. 50 ലൈന്‍ ഹൈവേയില്‍ കാറുകള്‍ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ ഇതിനകം വൈറലായി കഴിഞ്ഞു. 

ബീജിംഗില്‍ മാത്രമല്ല, ചൈനയിലെ വന്‍ നഗരങ്ങളായ ഷാങ് ഹായ്, നാന്‍ ജിംഗ് എന്നിവിടങ്ങളിലും സമാന സ്ഥിതിയായിരുന്നു. 

ഒക്ടോബര്‍ 1 മുതല്‍ 7 വരെ 750 മില്യണിലേറെ ചൈനക്കാര്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നുവെന്നാണ് നാഷണല്‍ ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ നല്‍കുന്ന കണക്ക്.

China, Traffic Jam, National Day,


SUMMARY: You might never complain about the morning rush hour again in your life after you see how thousands of cars in China were brought to an absolute halt at a toll booth in an epic traffic jam. 

Keywords: China, Traffic Jam, National Day,